ബംഗളൂരു: മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും പൊതുഗതാഗതത്തിന്റെ ലഭ്യത കുറവും എപ്പോഴും ആശങ്കകൾ പങ്കിടുന്നവരാണ് ബംഗളൂരു നഗരത്തിലെത്തുവരിൽ ഭൂരിഭാഗവും. ഇക്കാരണത്താൽ, പലരും സ്വകാര്യ കാബുകളെടുക്കുകയും ഒല, ഊബർ തുടങ്ങിയ കാബുകളെ ആശ്രയിക്കുകയും ചെയ്യുന്നു. അടുത്തിടെ എയർപോർട്ടിൽ നിന്ന് ഇലക്‌ട്രോണിക് സിറ്റിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിച്ച ഒരു യാത്രക്കാരൻ ഊബർ കാബിന്റെ നിരക്ക് കണ്ട് ഞെട്ടി.
യാത്രക്കാരൻ മൈക്രോബ്ലോഗിങ് സൈറ്റിൽ എഴുതിയെത് ഇങ്ങനെയാണ്. 'ഇ-സിറ്റിയിൽ നിന്ന് ബാംഗ്ലൂർ എയർപോർട്ടിലേക്കുള്ള ഊബർ നിരക്ക് ഞാൻ ഫ്ലൈറ്റ് ടിക്കറ്റിനായി നൽകിയതിന് വളരെ അടുത്താണ്.' ഊബർ വിലകളുടെ സ്‌ക്രീൻഷോട്ടും അദ്ദേഹം പങ്കിട്ടു. ഊബർ പ്രീമിയത്തിന്റെ 52 കിലോമീറ്റർ ദൂരത്തിന് 2,584 രൂപയും ഊബർ എക്സ്.എൽ-ന്റെ നിരക്ക് 4,051 രൂപയായിരുന്നു. നിരക്ക് കണ്ട് നിരവധി പേരാണ് തങ്ങൾക്കുണ്ടായ സമാന അനുഭവം പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.