ജയ്പൂർ: റെയിൽവേ സ്റ്റേഷനിലെ കൺട്രോൾ പാനൽ ആറടിനീളമുള്ള മുർഖൻ പത്തി വിരിച്ചുനിൽക്കുന്നത് ആലോചിച്ചു നോക്കൂ. ആലോചിക്കുമ്പോഴേ ഭയം അരിച്ചുകയറും. അധികം പാങ്ങില്ലാത്തവരാണെങ്കിൽ കാറ്റ് പോകാനും ഇത് മതി. രാജസ്ഥാനിലെ തിരക്കേറിയ കോട്ട റെയിൽവേ സ്റ്റേഷനിൽ അത്തരമൊരു സംഭവമുണ്ടായി. ഉദ്യോഗസ്ഥരിലൊരാൾ കൺട്രോൾ പാനൽ മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് ഭയാശങ്കകളേതുമില്ലാതെ ടേബിളിൽ ഇരിക്കുന്ന പാമ്പിനെ കണ്ട് ഞെട്ടിയത്. പാമ്പ് 20മിനിറ്റോട്ടം പത്തിവിരിച്ചു നിന്നു. സ്റ്റേഷനിലെ പ്രവർത്തനങ്ങളെ പാമ്പിന്റെ സാന്നിധ്യം ബാധിച്ചില്ല എന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. റൂനക് എന്നയാളാണ് ചിത്രം ട്വിറ്ററിലിട്ടത്. നിരവധിപേരാണ് അതിനോട് പ്രതികരിച്ചത്. ചിത്രത്തിലുള്ള ആളെക്കുറിച്ചായിരുന്നു ചിലർക്ക് സംശയം.''ആ വ്യക്തി എങ്ങനെ ശാന്തനായി ഇരിക്കുന്നു''എന്നായിരുന്നു ഒരാളുടെ അദ്ഭുതം. തന്റെ സഹോദരനെക്കാൾ വലിപ്പമുണ്ട് പാമ്പിനെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പാമ്പ് റെയിൽവേസ്റ്റേഷനിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താത്തതിനെ കുറിച്ചും ചിലർ സംശയം പ്രകടിപ്പിച്ചു. ഒടുവിൽ പാമ്പു പിടിത്ത വിദഗ്ധരെത്തി പാമ്പിനെ സുരക്ഷിതമായി ഇവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.