??? ?????? ????? ???? ?????????????????

റീത ബഹുഗുണ ജോഷി ബി.ജെ.പിയിലേക്ക്

ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് കനത്ത പ്രഹരം നൽകി പി.സി.സി മുന്‍  പ്രസിഡന്‍റും എം.എൽ.എയുമായ റിത ബഹുഗുണ ജോഷി ബി.ജെ.പിയിലേക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് റീത ബഹുഗുണ ജോഷിയായിരുന്നു. എന്നാല്‍ ഉത്തര്‍പ്രേദേശ് രാഷ്ട്രീയത്തിലേക്ക് ഷീലാ ദീക്ഷിത്തിനെ കൊണ്ടുവരാനുളള പാര്‍ട്ടി തീരുമാനത്തില്‍ ജോഷിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ദീക്ഷിതിനെ മൂഖ്യമന്ത്രിസ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടിയിരുന്നു.

റീതയുടെ  സഹോദരനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ ഈ വര്‍ഷമാദ്യം ഒമ്പത് എം.എല്‍.എ മാരുമായി കോണ്‍ഗ്രസ് വിട്ടിരുന്നു. ഇത് സംസ്ഥാത്ത് രാഷ്ട്രപതി ഭരണത്തിനും ഇടയാക്കിയിരുന്നു. കോണ്‍ഗ്രസിന് പുറത്തുളള സാധ്യതകളാരായുമെന്ന് റീത പറഞ്ഞിട്ടുണ്ട്.

സമാജ് വാദി പാര്‍ട്ടിയിലുടേയായിരുന്നു റീത രാഷ്ട്രീയത്തിലേക്കെത്തിയത് പിന്നീട് സമാജ് വാദി വിട്ട് കോണ്‍ഗ്രസില്‍ ചേരുകായിരുന്നു. ഉത്തര്‍പ്രദേശില്‍ ദുര്‍ബലമായ കോണ്‍ഗ്രസിനെ റിതയുടെ പാര്‍ട്ടിമാറ്റം കുടുതല്‍ ദുര്‍ബലമാക്കും. ജാതി വോട്ടുകള്‍ ലക്ഷ്യംവെക്കുന്ന ബി.ജെ.പി മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ സ്വീകരിക്കുന്ന നയമാണ് പിന്‍തുടരുന്നത്്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതാവും മുന്‍ എം.പിയുമായ ബ്രിജേഷ് പതകും ഇത്തരത്തില്‍ ബി.ജെ.പിയിലേക്കത്തെിയിരുന്നു. ഇതും റീത ബഹുഗുണ ജോഷിക്ക് ഗുണകരമാവുമെന്നാണ് സുചന.

Tags:    
News Summary - Congress Leader Rita Bahuguna Joshi Likely to Join BJP Ahead of UP Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.