ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുകയാണ് ആദ്യ നടപടിയെന്ന് രാഹുൽ ഗാന്ധി. ജാതി സെൻസസ് തന്‍റെ ജീവിതലക്ഷ്യമാണെന്നും അതിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനീതി തുടരുന്ന രാജ്യത്ത് നീതി ഉറപ്പാക്കുക എന്നതാണ് അതിന്‍റെ താൽപര്യമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് സംഘടിപ്പിച്ച സോഷ്യൽ ജസ്റ്റിസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു രാഹുൽ. കോൺഗ്രസിന്‍റെ വിപ്ലവകരമായ പ്രകടനപത്രിക കണ്ട് മോദി ഭയപ്പെടുകയാണ്. രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവർ ജാതി സെൻസസിനെ ഭയപ്പെടുന്നു. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒ.ബി.സിയാകുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സാമ്പത്തിക അസമത്വം സൃഷ്ടിക്കുകയാണ് മോദി ചെയ്തത്. മോദി സർക്കാർ കോടിക്കണക്കിന് പണം ഏതാനും ചില ശതകോടീശ്വരന്മാർക്കായി നൽകി. വരുമാനത്തിലും സമ്പത്തിലും ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ധനസഹായം നൽകുമെന്നാണ് കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. മോദി 22 പേർക്ക് നൽകിയ 16 ലക്ഷം കോടിയിൽ നിന്ന് രാജ്യത്തെ 90 ശതമാനം ജനങ്ങൾക്ക് ചെറിയൊരു തുക തിരികെ നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.