യു.പിയിലെ രാംപൂർ, അസംഗർ ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ്

ലഖ്നോ: രാംപൂർ, അസംഗർ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെന്ന് കോൺഗ്രസ്. 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തൽക്കാലം ഉത്തർ പ്രദേശ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി.

എന്നാൽ ഫണ്ടിന്‍റെ അപര്യാപ്തതയും കുറഞ്ഞ വിജയസാധ്യതയുമാണ് പിന്മാറുന്നതിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

2019ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രാംപൂർ, അസംഗർ മണ്ഡലങ്ങളിൽ സമാജ് വാദി പാർട്ടി വിജയിച്ചിരുന്നു. അസംഗറിൽ അഖിലേഷ് യാദവും രാംപൂരിൽ മുഹമ്മദ് അസം ഖാനുമാണ് അധികാരത്തിൽ വന്നത്. ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ ഇരുവരും പാർലമെന്‍റ് സീറ്റുകളിൽനിന്ന് രാജി വെച്ചിരുന്നു. തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ബി.ജെ.പിയും ബഹുജൻ സമാജ് വാദി പാർട്ടിയും ഒന്നിച്ചാണ് ഇത്തവണ മത്സരിക്കുക. മുസ്ലിം, യാദവ ഭൂരിപ‍ക്ഷമുള്ള രാംപൂരും അസംഗറും സമാജ് വാദി പാർട്ടിയുടെ കോട്ടയാണ്.

Tags:    
News Summary - Congress Not Contesting Azamgarh & Rampur By-polls; 'focus More On Rebuilding Party'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.