ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിൽ വിട്ടുവീഴ്ചക്ക് തയാറായി കോൺഗ്രസ്. പ്രതിപക്ഷം സഖ്യമായി നിൽക്കുകയാണെങ്കിൽ ത്രിണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിക്കോ ബി.എസ്.പി അധ്യക്ഷ മായാവതിക്കോ പ്രധാനമന്ത്രി പദം നൽകുന്നതിൽ തടസമില്ലെന്ന് കോൺഗ്രസ് അറിയിച്ചതായാണ് സൂചന. ബി.ജെ.പിയിൽ നിന്നൊഴികെ മറ്റ് ഏതു പാർട്ടിയിൽ നിന്നും പ്രധാനമന്ത്രി വരുന്നതിൽ വിരോധമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കോൺഗ്രസിെൻറ പ്രധാനമന്ത്രി സ്ഥാനാർഥിക്ക് പുറമെ ബി.ജെ.പി വിരുദ്ധ പാർട്ടികളിൽ നിന്നും പ്രധാനമന്ത്രി സ്ഥാനർഥികളെ പരിഗണിക്കും. സംഘപരിവാർ വിരുദ്ധ പാർട്ടികൾ എന്ന നിലയിൽ ബംഗാൾ മുഖ്യമന്ത്രി മമതയെയും ബി.എസ്.പി നേതാവ് മായാവതിയേയും പിന്തുണക്കുമെന്നാണ് കോൺഗ്രസിെൻറ നിലപാട്.
അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കാൻ വിശാല സഖ്യ ശ്രമത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ ആറുമാസമായി സഖ്യ ചർച്ചകളുമായി കോൺഗ്രസ് മുന്നോട്ടുപോവുകയാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.