കൊൽക്കത്ത: ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ചേർന്ന് മത്സരിക്കണ മെന്ന് സംസ്ഥാന കോൺഗ്രസിൽ ഭൂരിപക്ഷം നേതാക്കളും. അതേസമയം, പാർട്ടി തനിച്ച് തെരഞ് ഞെടുപ്പിനെ നേരിടണമെന്നാണ് ചില നേതാക്കൾ അഭിപ്രായപ്പെടുന്നത്. എന്നാൽ, അന്തിമതീരു മാനം കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടേതായിരിക്കും.
സീറ്റ് ധാരണയുണ്ടാക്കാൻ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ സി.പി.എം നേതാക്കളുമായി അനൗപചാരിക ചർച്ച തുടങ്ങിയിട്ടുണ്ട്. ബംഗാളിൽ സി.പി.എം നയിക്കുന്ന ഇടതുപക്ഷത്തിെൻറ ശക്തി ക്ഷയിച്ചിട്ടുണ്ടെങ്കിലും സംഘടന സംവിധാനം നിലനിൽക്കുന്നുണ്ട്. പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും സി.പി.എമ്മുമായി സീറ്റ് ധാരണക്ക് അനൂകുലമാണെന്ന് ബംഗാളിലെ മുതിർന്ന കോൺഗ്രസ് നേതാവും കോഒാഡിനേഷൻ കമ്മിറ്റി ചെയർമാനുമായ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
എന്നാൽ, ചില നേതാക്കൾ തനിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇക്കാര്യം ചർച്ചചെയ്യാൻ ഉടൻ യോഗംചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞമാസം പി.സി.സി പ്രസിഡൻറ് സുമൻ മിത്ര, ബംഗാളിൽ പാർട്ടി ചുമതലയുള്ള ഗൗരവ് ഗൊഗോയി എന്നിവർ പെങ്കടുത്ത യോഗത്തിൽ രാഹുൽ ഗാന്ധി നിർദേശം നൽകിയിരുന്നു. ബംഗാളിൽ 42 ലോക്സഭ മണ്ഡലങ്ങളിൽ 18-20 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. നിലവിൽ നാല് എം.പിമാരാണ് കോൺഗ്രസിനുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, തൃണമൂൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ഏകീകരിക്കാൻ സി.പി.എം ശ്രമിക്കുമെന്ന് കഴിഞ്ഞദിവസം കൊൽക്കത്തയിലെത്തിയ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇൗ മാസം രാഹുൽ ഗാന്ധിയും യെച്ചൂരിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ധാരണ ഉരുത്തിരിയുമെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ്, സി.പി.എം നേതാക്കളുടെ പ്രതീക്ഷ. തൃണമൂൽ കോൺഗ്രസിന് 34ഉം സി.പി.എമ്മിനും ബി.ജെ.പിക്കും രണ്ടുവീതം എം.പിമാരുമാണുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിെൻറ തിരിച്ചുവരവ് സംസ്ഥാനത്ത് പാർട്ടി നേതാക്കളിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.