ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സ്‌പൈസ്‌ജെറ്റ് റദ്ദാക്കി. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള വിമാനസര്‍വീസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്.
സാഹചര്യങ്ങള്‍ സാധാരണനിലയിലെത്തുന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.
‘‘വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും താൽക്കാലികമായി നിര്‍ത്തിവെക്കുന്നു’’ - സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, കൊൽക്കത്ത- ധാക്ക സർവീസ് തുടരുമെന്നും അധികൃതർ അറിയിച്ചു. ചെന്നൈ -കൊളംബോ വിമാന സർവീസ് മാർച്ച് 25 ന് പുനഃരാരംഭിക്കും. ഡൽഹി -ദുബൈ, മുംബൈ -ദുബൈ വിമാന സർവീസുകൾ ഏപ്രിൽ 16 മുതൽ പുനഃരാരംഭിക്കുമെന്നും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ ഗോഎയർ, വിസ്താര എയർലൈനുകളും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.