സമാധാനം നിലനിർത്തണമെന്ന​ നിബന്ധനയിൽ ഡൽഹി കലാപക്കേസ്​ പ്രതിക്ക്​ ജാമ്യം

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായയാൾക്ക്​ നിബന്ധനകളോടെ ജാമ്യം. സമാധാനവും ഐക്യവും നിലനിർത്തുമെന്നതുൾപ്പെടെയുള്ള നിബന്ധനകളുമായാണ്​ ഡൽഹി കോടതി മുഹമ്മദ്​ മൊബിൻ അലി എന്നയാൾക്ക്​ ജാമ്യം അനുവദിച്ചത്​.

20,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരനേയും ഹാജരാക്കണമെന്ന്​ കോടതി ആവശ്യപ്പെട്ടു. തെളിവ്​ നശിപ്പിക്കു​കയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരു​തെന്ന നിബന്ധനയും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്​.

കേസിൽ വാദം കേൾക്കുമ്പോ​ഴെല്ലാം അലി കോടതിയിലെത്തണം. മൊബൈൽ നമ്പർ സ്​റ്റേഷൻ ഹൗസ്​ ഓഫീസർക്ക്​ നൽകണം​. കൂടാതെ മൊബൈലിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഇൻസ്​റ്റാൾ ചെയ്യണം എന്നീ കാര്യങ്ങളും കോടതി നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Court grants bail to Delhi violence accused on condition of maintaining peace, harmony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.