ന്യൂഡൽഹി: ഗുജറാത്തിെല രണ്ടു രാജ്യസഭ സീറ്റുകളിലേക്ക് വെവ്വേറെ തെരഞ്ഞെടുപ്പുകൾ ന ടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം ചോദ്യംചെയ്ത് ഗുജറാത്ത് കോൺഗ്രസ ് കമ്മിറ്റി നൽകിയ ഹരജി സുപ്രീംേകാടതി നിരസിച്ചു. അതേസമയം, രണ്ടു സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന് ‘തെരഞ്ഞെടുപ്പ് ഹരജി’ ഫയൽ ചെയ്യാൻ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ബി.ആർ. ഗവായിയും അടങ്ങിയ ബെഞ്ച് അനുവാദം നൽകി. പാർലമെൻറ്, അസംബ്ലി, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലപ്രഖ്യാപനം ചോദ്യംചെയ്യാനാണ് സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്യുന്നത്.
ബി.ജെ.പി പ്രസിഡൻറ് അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് ഗുജറാത്തിൽ രണ്ടു രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവർ രാജ്യസഭയിൽനിന്ന് വിരമിച്ച തീയതി മാറ്റി രേഖപ്പെടുത്തിയതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.