കോവാക്​സിൻ 81 ശതമാനം ഫലപ്രദം; യു.കെ വൈറസിനെതിരെയും ഫലപ്രദമെന്ന്​ ഭാരത്​ ബയോടെക്​

ന്യൂഡൽഹി: കോവാക്​സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം പുറത്ത്​. വാക്​സിൻ 81 ശതമാനം ഫലപ്രദമാണെന്നാണ്​ പഠനറിപ്പോർട്ട്​. രണ്ട്​ ഡോസുകളും നൽകിയാൽ 81 ശതമാനം വരെ വാക്​സിന്​ ഫലപ്രാപ്​തിയുണ്ടാകുമെന്ന്​​ നിർമാതാക്കളായ ഭാരത്​ ബയോടെക്​ അറിയിച്ചു.

വാക്​സിൻ സ്വീകരിച്ചവരിൽ ഗുരുതര ആരോഗ്യപ്രശ്​നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്​തമാക്കി​. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെയും വാക്​സിൻ ഫലപ്രദമാണെന്ന്​ പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ വ്യക്​തമായതായും ഭാരത്​ ബയോടെക്​ അറിയിച്ചു.

25,800 പേരിലാണ്​ വാക്​സിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്​. 130 പേരിൽ വാക്​സിന്‍റെ അവസാനവട്ട പരീക്ഷണങ്ങളാണ്​ പുരോഗമിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Covaxin 81% Effective, Also Works Against UK Variant: Bharat Biotech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.