ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസം 10,000ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 11,458 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്ന് 3,08,993 ആയി.
24 മണിക്കൂറിനിടെ 386 മരണം സ്ഥിരീകരിച്ചു. ഇതോടെ ര ാജ്യത്ത് മരിച്ചവരുടെ എണ്ണം 8,884 ആയി. 1,14,779 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 154,330 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.
മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
മഹാരാഷ്ട്രയിൽ പുതുതായി 1,366 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,01,141 ആയി. 3,717 മരണവും സ്ഥിരീകരിച്ചു. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 55,451ആയി. മുംബൈയിൽ 2,044 പേർ മരിച്ചു. 90 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
ഡൽഹിയിൽ പുതുതായി 2137 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 71 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ഡൽഹിയിൽ 1214 പേർ മരിക്കുകയും 36,824 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.