ന്യൂഡൽഹി: പശുവിന്‍റെ പേരിലുള്ള അക്രമ സംഭവങ്ങളിൽ എന്തു കൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ഒാൾ ഇന്ത് യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പശു എന്നത് ഹിന്ദു സഹോദരന്മാർക്ക് വിശുദ്ധമാണ്. എന്നാ ൽ, ജീവിക്കാനുള്ള അവകാശവും സമത്വവും ഭരണഘടന മനുഷ്യന് നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ പ്രധാനമന്ത്രി മനസിലാക്കുമെന് ന് കരുതുന്നുവെന്നും ഉവൈസി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ മഥുരയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കവെ പശു വിഷയത്തിൽ സർക്കാറിനെ ആക്ഷേപിക്കുന്നവർ രാജ്യത്തെ നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉവൈസി.
ഓം, പശു എന്നീ വാക്കുകൾ കേൾക്കുമ്പോൾ ചിലർ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണെന്ന് ആക്രോശിക്കുന്നുവെന്ന് മോദി പറഞ്ഞു. ഇത്തരക്കാർ രാഷ്ട്രത്തെ നശിപ്പിക്കുകയേയുള്ളൂ. കന്നുകാലികളെ വളർത്തുന്നത് രാജ്യത്തിന്‍റെയും കർഷകരുടെയും സമ്പദ്‌വ്യവസ്ഥയെ എത്ര മാത്രം സഹായിക്കുന്നുവെന്ന് ഈ ആളുകൾക്ക് മനസിലാകുന്നില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.