ഗുവാഹതി: “മക്കൾ മരണാസന്നരാണെന്ന് ഏതെങ്കിലും അച്ഛനുമമ്മയും കളവ് പറയുമോ? എങ്ങനെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റുകളെ അവർ സംശയിച്ചത്? ഭൂമിയിൽ ഒരു രക്ഷിതാവും ഇത്തരം അഗ്നിപരീക്ഷയ്ക്ക് വിധേയരാകരുത്...’’-നൊന്തുപെറ്റ മകനെ ചികിത്സിക്കാനോ അവസാനമായി ഒരുനോക്ക് കാണാനോ കഴിയാത്ത വേദന സഹിക്കാനാവാതെ കമല ദാസ് പറഞ്ഞു.
ഒരു മാസം മുമ്പ് മേഘാലയയിലെ ഷില്ലോങ്ങിലുള്ള തങ്ങളുടെ മകളുടെ അടുത്ത് വന്നതായിരുന്നു അസം ഹോജാ സ്വദേശികളായ കമലയും ഭർത്താവ് സുഭാഷ് ചന്ദ്രദാസും. ലോക്ഡൗൺ ആരംഭിച്ചതോടെ നാട്ടിൽപോകാനാകാതെ ഇരുവരും ഷില്ലോങ്ങിൽ കുടുങ്ങി. ഇതിനിടെയാണ് നാട്ടിലുള്ള മകൻ ദീപക്കിന് (34) കരൾ സംബന്ധമായ രോഗം മൂർച്ഛിച്ചത്. ഇദ്ദേഹത്തെ നിലവിൽ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്ന് 170 കിലോമീറ്റർ അകലെയുള്ള ഗുവാഹതി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർമാരുടെ നിർദേശം.
ഗുരുതരാവസ്ഥയിലുള്ള മകനെ കാണാനും ചികിത്സക്ക് െകാണ്ടുപോകാനും ഏപ്രിൽ 29ന് ഇരുവരും മേഘാലയ സർക്കാറിൽ പാസിന് അപേക്ഷിച്ചു. എന്നാൽ, നിരവധി പാസ് അപേക്ഷകൾ തള്ളിക്കളയുന്ന കൂട്ടത്തിൽ ഇവരുടെ അപേക്ഷയും അധികൃതർ ചവറ്റുെകാട്ടയിലിട്ടു. ഏപ്രിൽ 30ന് മകെൻറ മരണ വാർത്തയാണ് നാട്ടിൽനിന്നെത്തിയത്. മരണസർട്ടിഫിക്കറ്റിെൻറ പകർപ്പ് സഹിതം ഉടൻതന്നെ ഓൺലൈൻ വഴി പാസിന് അപേക്ഷിച്ചു. അവസാന കർമ്മങ്ങൾക്കായി യാത്ര ചെയ്യേണ്ടതിെൻറ ആവശ്യകതയടക്കം ഇതിൽ സൂചിപ്പിച്ചിരുന്നു. എങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ സാമൂഹികപ്രവർത്തകർ ഇടപെട്ട് മേഘാലയ ആരോഗ്യമന്ത്രി അലക്സാണ്ടർ എൽ. ഹെക്കുമായി ബന്ധപ്പെട്ടപ്പോഴാണ് െവള്ളിയാഴ്ച പാസ് അനുവദിച്ചത്. പക്ഷേ, വൈകിപ്പോയിരുന്നു. മകെൻറ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് ഈ അച്ഛനും അമ്മയ്ക്കും പാസ് ലഭിച്ചത്.
‘‘ഒരു സിനിമാതാരത്തിെൻറ മകൾക്ക് യാത്ര ചെയ്യാൻ അതവേഗം അനുമതി ലഭിച്ചു, പക്ഷേ സാധാരണക്കാരായ അച്ഛനുമമ്മയ്ക്കും മകൻ മരിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു” -ഷില്ലോങ് ആസ്ഥാനമായ സാമൂഹിക പ്രവർത്തകൻ അരവിന്ദ് യാദവ് പറഞ്ഞു.
കർഫ്യൂ പാസുകൾ നൽകാൻ തെൻറ ഓഫിസിന് അധികാരമില്ലെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ല ഡെപ്യൂട്ടി കമ്മീഷണർ മാറ്റ്സ്യൂഡോർ വാർ നോങ്ബ്രി പറഞ്ഞു. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ ദുരുപയോഗം ചെയ്യുന്ന തരത്തിൽ നിരവധി യാത്രാ അനുമതി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും ഇതുകാരണമായിരിക്കും പാസ് അനുവദിക്കുന്നതിന് സമയമെടുത്തതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.