കറന്‍സികള്‍ പിന്‍വലിച്ചതിന്എതിരെ രണ്ട് ഹരജികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൊടുന്നനെ 500, 1000 രൂപ കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി 15ന് പരിഗണിക്കും. എന്നാല്‍, തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഈ വിഷയത്തില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തടസ്സ ഹരജിയും ഫയല്‍ ചെയ്തു.

ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ പെട്ടെന്നുള്ള നിരോധം സാധാരണക്കാര്‍ക്ക് വലിയ കഷ്ടപ്പാടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതിനാല്‍, അടിയന്തരമായി പരിഗണിക്കണമെന്നും സ്വന്തം നിലക്ക് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്ത സുപ്രീംകോടതി അഭിഭാഷകന്‍ സങ്കം ലാല്‍ പാണ്ഡെ ബോധിപ്പിച്ചു. വേണ്ടത്ര സമയം നല്‍കാത്തതിനാല്‍ സാധാരണക്കാര്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്ത് നവംബര്‍ എട്ടിന് അര്‍ധരാത്രി കറന്‍സി നിരോധിച്ച് സാമ്പത്തിക കാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിയില്‍ ബോധിപ്പിച്ചു. ഹരജിക്ക് സുപ്രീംകോടതി രജിസ്ട്രി നമ്പറിട്ടാല്‍ ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

അതിനിടെ ബുധനാഴ്ച മറ്റൊരു ഹരജികൂടി സുപ്രീംകോടതി മുമ്പാകെ വന്നു. ജനങ്ങളുടെ ജീവിക്കാനും വ്യാപാരം നടത്താനുമുള്ള അവകാശത്തെ ഏകാധിപത്യപരമായ രീതിയില്‍ ഹനിക്കുകയാണ് ചെയ്തതെന്ന് ഈ ഹരജിയില്‍ പറയുന്നു. പൗരന്മാര്‍ക്ക് ആവശ്യമായ സമയം അനുവദിക്കാതെ ഇറക്കിയ ഉത്തരവ് റദ്ദാക്കുകയോ മതിയായ സമയം അനുവദിക്കുകയോ ചെയ്യണമെന്നാണ് ഹരജിക്കാരന്‍െറ ആവശ്യം.
ഹരജി തള്ളി

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.