ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം; താക്കീതുമായി ചൈന

ബെയ്ജിങ്: അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമക്ക് അനുമതി നല്‍കിയ ഇന്ത്യന്‍ നിലപാടില്‍  പ്രതിഷേധവും താക്കീതുമായി ചൈന.
ഉഭയകക്ഷി ബന്ധങ്ങള്‍ക്കും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയിലെ സമാധാനത്തിനും ഗുരുതര ക്ഷതമേല്‍പിക്കാന്‍ ഇന്ത്യന്‍ നിലപാട് കാരണമാകുമെന്ന് ചൈന അഭിപ്രായപ്പെട്ടു.

ദലൈലാമക്ക് സന്ദര്‍ശനാനുമതി നല്‍കിയെന്ന വിവരം ഗൗരവമായാണ് കാണുന്നത്- ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ജെങ് ഷാങ് പറഞ്ഞു. തിബത്തിന്‍െറ ഭാഗമായാണ് അരുണാചലിനെ കാണുന്നത്. ഉയര്‍ന്ന നേതാക്കളും നയതന്ത്രജ്ഞരും അവിടെ സന്ദര്‍ശിക്കുന്നതിലുള്ള വിയോജിപ്പ് തങ്ങള്‍ തുടര്‍ച്ചയായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചൈനയുടെ ഉത്കണ്ഠ ഇന്ത്യയെ അറിയിക്കുമെന്നും വക്താവ് പറഞ്ഞു.

Tags:    
News Summary - Dalai Lama arunajal visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.