കോയമ്പത്തൂർ: സവർണ യുവാവിെൻറ കാലിൽവീണ് ദലിത് വില്ലേജ് അസിസ്റ്റൻറ് മാപ്പ് ചോദിച്ച സംഭവത്തിൽ കുടുതൽ ദൃശ്യങ്ങൾ പുറത്ത്. ആരോപണവിധേയനായ 'കൗണ്ടർ' വിഭാഗത്തിൽപെട്ട ഗോപാൽസ്വാമിയെന്ന യുവാവിനെ വില്ലേജ് അസിസ്റ്റൻറായ മുത്തുസ്വാമി തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായി ജാതിപ്പേര് വിളിച്ചപ്പോൾ പ്രകോപിതനായ മുത്തുസ്വാമി ഗോപാൽസ്വാമിയുടെ മുഖത്തടിക്കുന്നതാണ് വിഡിയോയിലുള്ളത്.
ഒരാഴ്ച മുമ്പ് അണ്ണൂർ ഒട്ടർപാളയം വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസിലാണ് സംഭവം നടന്നത്. ഗോപാൽസ്വാമി തെൻറ ഭൂസ്വത്ത് സംബന്ധിച്ച രേഖകളാവശ്യപ്പെട്ട് ഒാഫിസിലെത്തി. ഒാൺലൈനിൽ അപേക്ഷിക്കണമെന്ന് വി.ഇ.ഒ കലൈശെൽവി അറിയിച്ചു. ഇതിനെ എതിർത്ത് ഗോപാൽസ്വാമി സംസാരിക്കവെ മുത്തുസ്വാമി ഇടപെട്ടു.
ഇൗ സമയത്താണ് ഗോപാൽസ്വാമി ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചത്. തുടർന്ന് മുത്തുസ്വാമി ഗോപാൽസ്വാമിയെ മുഖത്തടിച്ചു വീഴ്ത്തുകയായിരുന്നു. ഇതോടെ തെൻറ കാലിൽവീണു മാപ്പ് പറയാത്തപക്ഷം ദലിതനായ തന്നെ ഗ്രാമത്തിൽ താമസിക്കാൻ അനുവദിക്കില്ലെന്നും ജോലി തെറിപ്പിക്കുമെന്നും തീകൊളുത്തി കുടുംബത്തെ വകവരുത്തുമെന്നും ഗോപാൽസ്വാമി ഭീഷണിപ്പെടുത്തി. തുടർന്നാണ് മാപ്പു പറച്ചിൽ ഉണ്ടായത്. അതേസമയം, താൻ ജാതിപ്പേര് വിളിച്ചില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുന്നതിനു നടത്തിയ നാടകമായിരുന്നു കാലിൽ വീഴലെന്നും ഗോപാൽസ്വാമി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.