ര​മേ​ശ്​ ബി​ധു​രി, ഡാ​നി​ഷ്​ അ​ലി

‘ബി​ധു​രി​​യെ സംരക്ഷിക്കാനും എന്നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാനും ക​രു​തി​ക്കൂ​ട്ടി ശ്ര​മം ന​ട​ക്കു​ന്നു’ -എത്തിക്സ്​ കമ്മിറ്റിക്കെതിരെ ഡാനിഷ്​ അലി


ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ കേട്ടാലറക്കുന്ന തെറിവാക്കുകൾ വിളിച്ച ബി.​ജെ.​പി എം.​പി ര​മേ​ശ്​ ബി​ധു​രി​​യെ സംരക്ഷിക്കാനും തന്നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാനും ക​രു​തി​ക്കൂ​ട്ടി ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി ബി.​എ​സ്.​പി എം.​പി ഡാ​നി​ഷ്​ അ​ലി സ്പീ​ക്ക​ർ ഓം ​ബി​ർ​ല​ക്ക്​ ക​ത്ത​യ​ച്ചു.

ബി​ധു​രി​​യെ താ​ൻ പ്ര​കോ​പി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം പ്രി​വി​ലേ​ജ​സ്​ ക​മ്മി​റ്റി ത​ന്‍റെ പ​രാ​തി​ക്കൊ​പ്പം ചേ​ർ​ത്ത​ത്​ ന​ടു​ക്കു​ന്ന​താ​ണെ​ന്ന്​ ഡാ​നി​ഷ്​ അ​ലി പ​റ​ഞ്ഞു. ബി​ധു​രി​ക്കെ​തി​രെ ക​ർ​ക്ക​ശ ന​ട​പ​ടി വേ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​മ്പോ​ഴാ​ണ്, ത​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കു​ന്ന നീ​ക്കമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ ചാന്ദ്രയാൻ-3 ചർച്ചക്കിടെയായിരുന്നു ബി​ധു​രി, ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഭീകരവാദി, തീവ്രവാദി (ആതങ്ക് വാദി, ഉഗ്രവാദി) എന്ന് ആവർത്തിച്ച് ഡാനിഷ് അലിയെ വിളിച്ചുകൊണ്ടിരുന്ന ബിധുരി ചേലാകർമം നടത്തിയവൻ (കട് വ), മുസ്‍ലിം തീവ്രവാദി (മുല്ല ആതങ്കവാദി), കൂട്ടിക്കൊടുപ്പുകാരൻ (ഭഡ്‍വ) എന്നൊക്കെ വിളിച്ചതിനൊടുവിൽ ഈ മുല്ലയെ പുറത്തേക്കെറിയൂ എന്നും ആവശ്യപ്പെട്ടു. ഇത് കേട്ട് മുൻ കേന്ദ്രമന്ത്രിമാരായ ഹർഷവർധന, രവിശങ്കർ പ്രസാദിദ് എന്നിവർ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.

രമേശ് ബിധുരിയുടെ വിദ്വേഷവാക്കുകൾ സഭാ നടപടികളിൽനിന്ന് നീക്കിയ ലോക്സഭ സ്പീക്കർ ഓം ബിർള നടപടി താക്കീതിലൊതുക്കി. എം.പിയെ അറസ്റ്റുചെയ്യണമെന്നും പാർലമെന്റിൽനിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം മുറവിളികൂട്ടിയതിനു പിന്നാലെ ബിധുരിക്ക് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകി.

ബി​ധു​രി​യെ​യും ഡാ​നി​ഷ്​ അ​ലി​യെ​യും ഈ ​മാ​സം ഏ​ഴി​ന്​ വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്​ പ്രി​വി​ലേ​ജ​സ്​ ക​മ്മി​റ്റി. നേ​ര​ത്തേ ബി​ധു​രി​യെ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കു​ക​ളു​ടെ പേ​രി​ൽ എ​ത്താ​നാ​വി​ല്ലെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Danish Ali writes to Birla, says 'fabricated charges' used against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.