പാർലമെന്‍റ്​ സമിതി നടപടികളിൽ പൊരുത്തക്കേട്​; സ്പീക്കറെ സമീപിച്ച്​ ഡാനിഷ്​ അലി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ്​ സ​മി​തി​ക​ളു​ടെ ന​ട​പ​ടി​ക​ളി​ലെ പൊ​രു​ത്ത​ക്കേ​ട്​ ചൂ​ണ്ടി​ക്കാ​ട്ടി തി​രു​ത്ത​ൽ​ന​ട​പ​ടി​ക്ക്​ ബി.​എ​സ്.​പി എം.​പി ഡാ​നി​ഷ്​ അ​ലി ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ സ​മീ​പി​ച്ചു. സ്പീ​ക്ക​ർ​ക്ക്​ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ ര​ണ്ടു സ​മി​തി​ക​ൾ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ നി​ല​യി​ലാ​ണ്​ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ ഡാ​നി​ഷ്​ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക്സ​ഭ​യി​ൽ ബി.​ജെ.​പി അം​ഗം ര​മേ​ഷ്​ ബി​ധു​രി അ​ധി​ക്ഷേ​പി​ച്ച​പ്പോ​ൾ ഡാ​നി​ഷ്​ അ​ലി സ്പീ​ക്ക​ർ​ക്ക്​ അ​വ​കാ​ശ​ലം​ഘ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത്​ പ​രി​ഗ​ണി​ച്ച പ്രി​വി​ലേ​ജ​സ്​ ക​മ്മി​റ്റി, പ​രാ​തി​ക്കാ​ര​നാ​യ ത​ന്നെ കേ​ൾ​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ച​ട്ട​പ്ര​കാ​രം പ​രാ​തി​ക്കാ​ര​ന്​ പ​റ​യാ​നു​ള്ള​ത്​ സ​മി​തി ആ​ദ്യം കേ​ൾ​ക്ക​ണം. എ​ന്നാ​ൽ, അ​ധി​ക്ഷേ​പം ന​ട​ത്തി​യ എം.​പി​യെ​യാ​ണ്​ ആ​ദ്യം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ അം​ഗം മ​ഹു​വ മൊ​​യ്​​ത്ര ചോ​ദ്യ​മു​ന്ന​യി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന്​ ബി.​ജെ.​പി അം​ഗം നി​ഷി​കാ​ന്ത്​ ദു​ബെ സ്പീ​ക്ക​​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ, ആ ​പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന എ​ത്തി​ക്സ്​ ക​മ്മി​റ്റി പ​രാ​തി​ക്കാ​ര​നെ​യാ​ണ്​ ആ​ദ്യം കേ​ൾ​ക്കാ​ൻ വി​ളി​ച്ച​തെ​ന്ന്​ ഡാ​നി​ഷ്​ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി. അ​താ​ണ്​ ശ​രി​യാ​യ ന​ട​പ​ടി. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ത്തി​ൽ വ്യ​വ​സാ​യി ദ​ർ​ശ​ൻ ഹി​രാ​ന​ന്ദാ​നി ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തെ​ക്കു​റി​ച്ച്​ എ​ത്തി​ക്സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ച്ച​ത്​ ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഡാ​നി​ഷ്​ അ​ലി പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ചോ​ദ്യ​ക്കോ​ഴ പ​രാ​തി ഉ​ന്ന​യി​ച്ച നി​ഷി​കാ​ന്ത്​ ദു​ബെ തൃ​ണ​മൂ​ൽ അം​ഗം മ​ഹു​വ മൊ​യ്​​ത്ര​ക്കെ​തി​രെ പു​തി​യ പ​രാ​തി ഉ​യ​ർ​ത്തി. മ​ഹു​വ ഇ​ന്ത്യ​യി​ലാ​യി​രി​ക്കെ, ലോ​ക്സ​ഭ വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ക്കാ​ൻ എം.​പി​മാ​ർ​ക്കു​ള്ള ലോ​ഗി​ൻ ഐ.​ഡി ദു​ബൈ​യി​ൽ​നി​ന്ന്​ ഉ​പ​​യോ​ഗി​ച്ചു​വെ​ന്നാ​ണ്​ പ​രാ​തി. ഇ​ത്​ സു​ര​ക്ഷാ​ലം​ഘ​ന​മാ​ണെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഇ​ക്കാ​ര്യം നാ​ഷ​ന​ൽ ഇ​ൻ​​ഫോ​മാ​റ്റി​ക്സ്​ സെ​ന്‍റ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും നി​ഷി​കാ​ന്ത്​ പ​റ​ഞ്ഞു. 

Tags:    
News Summary - Danish Ali writes to LS Speaker Birla alleging violation of parliamentary procedures by two panels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.