ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്ന് ദാറുൽ ഉലൂം ദയൂബന്ദ്

ലഖ്നോ: മുസ്ലിം പുരുഷൻമാരും സ്ത്രീകളും അവരുടെ സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്ന് പ്രമുഖ ഇസ്ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ദയൂബന്ദ്. ഒക്ടോബർ 18 ന് ഇക്കാര്യം വ്യക്തമാക്കി ദയൂബന്ദ് ഫത് വ പുറപ്പെടുവിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക് വാട്സാപ് എന്നിവയിൽ  ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്നും അത് ഇസ്ലാമിക വിരുദ്ധമെന്നും ദയൂബന്ദ് മുഫ്തി താരിഖ് ഖാസിമിയാണ് അറിയിച്ചത്. അവശ്യ കാര്യങ്ങൾക്കല്ലാതെ ഫോട്ടോ എടുക്കാൻ തന്നെ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇതിനെ അനുകൂലിച്ച് മറ്റൊരു മുഫ്തിയും രംഗത്തെത്തി. ആധാർ കാർഡ്, പാസ്പോർട്ട് പോലുള്ള കാര്യങ്ങൾക്ക് ഫോട്ടോ നൽകുന്നതിൽ തെറ്റില്ല, എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Darul Uloom Deoband issues fatwa against posting of photos on Facebook-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.