സ്ഥാനാര്‍ഥികള്‍ ഇങ്ങോട്ടു വരേണ്ട –ദാറുല്‍ ഉലൂം ദയൂബന്ദ്

ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ട് ലക്ഷ്യമിട്ട് സ്ഥാനാര്‍ഥികള്‍ ഓടിയെത്തേണ്ടതില്ളെന്ന് പ്രമുഖ ഇസ്ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ദയൂബന്ദ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ രാഷ്ട്രീയക്കാര്‍ ആരും ദയൂബന്ദിലേക്ക് വരേണ്ടതില്ളെന്ന് റെക്ടര്‍ മൗലാന മുഫ്തി അബ്ദുല്‍ ഖാസിം നുഅ്മാനിയാണ് വ്യക്തമാക്കിയത്.

‘തെരഞ്ഞെടുപ്പ് നേട്ടത്തിനായി ദയൂബന്ദിനെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല. അതിനാല്‍ വോട്ടെടുപ്പുവരെ രാഷ്ട്രീയക്കാരെ പ്രവേശിപ്പിക്കില്ല -നുഅ്മാനിയുടെ വക്താവ് അറിയിച്ചു.

മുസ്ലിം വോട്ട് ലക്ഷ്യമിട്ട് രാഷ്ട്രീയ നേതാക്കള്‍ ദാറുല്‍ ഉലൂം ദയൂബന്ദ് സന്ദര്‍ശിക്കുന്നത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ പതിവായിരുന്നു. ദാറുല്‍ ഉലൂം നേതൃത്വം ഒരു പാര്‍ട്ടിയോടും വിധേയത്വം പ്രഖ്യാപിക്കാറില്ളെങ്കിലും ഇവിടെ സന്ദര്‍ശനം നടത്തുന്നത് മുസ്ലിം വോട്ടുകള്‍ അനുകൂലമാക്കാന്‍ സഹായിക്കുമെന്ന് കണക്കുകൂട്ടിയാണ് രാഷ്ട്രീയ നേതാക്കള്‍ എത്തിയിരുന്നത്.

Tags:    
News Summary - darul uloom deoband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.