ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത് എട്ടാം ദിവസത്തിലേക്ക് പിന്നിടവേ സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതവരെ മരണപ്പെട്ടത് 47 പേർ. ദേശീയ മാധ്യമങ്ങൾ വഴി പുറത്ത് വന്ന മരണങ്ങളുടെ എണ്ണമാണിത്. മരണപ്പെട്ട 47പേരുടെ വിശദാംശങ്ങളും മരണ സാഹചര്യവും വിശദമാക്കി ഹഫിങ്ടൺ പോസ്റ്റ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങളുടെ എണ്ണം ഇതിലും വർധിക്കും. നീണ്ട ക്യൂകളിൽ നിന്നും കുഴഞ്ഞു വീണാണ് മിക്കവരുടെയും മരണം. മരിച്ചവരിൽ ഭൂരിഭാഗവും വൃദ്ധന്മാരാണ്. ചിലയിടങ്ങളിൽ വീട്ടമ്മമാർ ആത്മഹത്യ ചെയ്ത സംഭവവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.