മുംബൈ: മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട പരാമർശത്തിലൂടെ ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോടതിയിൽ സ്ഥിരം ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹരജി വിധിപറയാൻ മാറ്റിവെച്ചു.
മഹാരാഷ്ട്രയിലെ ഭീവണ്ടി മജിസ്ട്രേറ്റ് കോടതി അടുത്ത 15ന് വിധിപറഞ്ഞേക്കും. 2014ൽ ആർ.എസ്.എസുകാരൻ രാജേഷ് കുന്തെ നൽകിയ പരാതിയിലാണ് കേസ്. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ പറഞ്ഞ രാഹുൽ എം.പി എന്നനിലയിൽ യാത്രകളും തിരക്കുമുള്ളതിനാൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു.
അപകീർത്തിക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷം ശിക്ഷിച്ചതിനെ തുടർന്ന് രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയതിനാൽ ഇളവുനൽകരുതെന്ന് പരാതിക്കാരൻ വാദിച്ചു. ലോക്സഭാംഗത്വം റദ്ദാക്കാൻ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂവെന്നും സൂറത്ത് കോടതി വിധിക്ക് എതിരെ അപ്പീൽ നൽകുമെന്നും രാഹുലിന്റെ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.