അന്വേഷണ ഏജൻസികളെ ബി.ജെ.പി അഖിലേഷിനെതി​രെ ഉപയോഗിക്കുന്നു -മായാവതി

ന്യൂഡൽഹി: ബി.എസ്​.പിയുടെ പോരാട്ടം സാധാരണക്കാർക്ക്​ വേണ്ടിയാണെന്ന്​ മായാവതി. സമാജ്​വാദി പാർട്ടിയുമായി ചേർന് ന് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടും. സഖ്യം ഉത്തർപ്രദേശിൽ നിന്നും ബി.ജെ.പിയെ തുടച്ചുനീക്കും. ലോക്സഭാ തിരഞ്ഞെടുപ ്പിലൂടെ ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കുക എന്നതാണ് സഖ്യത്തി​​​െൻറ ലക്ഷ്യമെന്നും മായാവതി പറഞ്ഞു.

ബി.ജെ.പി സർക്കാർ അന്വേഷണ ഏജൻസികളെ അഖിലേഷിനെതിരായി ഉപയോഗിക്കുന്നു​. ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത്​ ജാതി രാഷ്ട്രീയമാണ്​. വെള്ളിയാഴ്ചയിലെ നമസ്കാരങ്ങൾ വച്ച് പോലും യോഗി രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി ആരോപിച്ചു. നോട്ട് അസാധുവാക്കൽ സാമ്പത്തികരംഗത്തെ തകർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ മോദി സർക്കാർ നശിപ്പിച്ചു. പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനം ബി.ജെ.പി സർക്കാർ മാറ്റേണ്ടതുണ്ട്. തുടർച്ചയായി റാലികൾ നടത്തി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണ് മോദിയെന്നും മായാവതി കൂട്ടി​േച്ചർത്തു.

കോൺഗ്രസ് ദീർഘകാലം രാജ്യം ഭരിച്ചു. കോൺഗ്രസ് ഭരണത്തിന് കീഴിൽ വികസനം ഉണ്ടായില്ല. കർഷകരുടെ കടം എഴുതിത്തള്ളാൻ വൈകിയത് എന്തുകൊണ്ടാണ്​. കുറച്ചു കർഷകർ മാത്രമാണ് ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുള്ളത്. അതിനാൽ ലോൺ എഴുതി തള്ളിയതി​​​െൻറ ഗുണം കൂടുതൽ കർഷകർക്കും ലഭിക്കില്ല. എല്ലാ കർഷകരുടെയും കടം എഴുതിത്തള്ളണം. കർഷകരുടെ ക്ഷേമത്തിനായി ദേശീയ നയം വേണമെന്നും മായാവതി ആവശ്യപ്പെട്ടു.

Tags:    
News Summary - Defeat BJP From UP, Mayawati - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.