ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുമ്പോഴും നടപടികൾ സ്വീകരിക്കാതെ ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ. മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിൽ ആം ആദ്മി സർക്കാർ പരാജയപ്പെെട്ടന്ന് ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചു.
ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും മാറിയതിനാൽ നടപടിയെ കുറിച്ച് വിശദീകരിക്കാൻ കൂടുതൽ സമയം എ.എ.പി സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, 48 മണിക്കൂറിനുള്ളിൽ നടപടിയിൽ റിപ്പോട്ട് സമർപ്പിക്കണമെന്ന് ട്രൈബ്യൂണൽ അറിയിച്ചു.
കഴിഞ്ഞ ദിവസം, അന്തരീക്ഷ മലിനീകരണം രൂക്ഷമാണെന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീമിെൻറ പരാതിയെ തുടർന്ന് ഇന്ത്യ ഇന്നിങ്ങ്സ് ഡിക്ലയർ െചയ്യാൻ നിർബന്ധിതരായിരുന്നു. എല്ലാ മാധ്യമങ്ങളിലും വായുമലിനീകരണം രൂക്ഷമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ക്രിക്കറ്റ് ടീമുകൾ മാസ്ക്ക് ധരിച്ച് കളിക്കേണ്ടി വന്നു. വായു മലിനീകരണം രൂക്ഷമായിരിക്കുേമ്പാൾ ഇവിടെ ക്രിക്കറ്റ് കളി സംഘടിപ്പിക്കരുതായിരുന്നുവെന്നും ഹരിത ട്രൈബ്യൂണൽ നിരീക്ഷിച്ചു.
ഫിറോസ് ഷാ കോട്ല മൈതാനത്ത് നടക്കുന്ന ക്രിക്കറ്റ് ടെസ്റ്റിൽ മാസ്ക്ക് ധരിച്ചായിരുന്നു ശ്രീലങ്കൻ ടീം ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നത്. മോശം വായു കളിക്കാരെ തളർത്തിയതായും ചിലർ ഛർദിച്ചതായും ലങ്കൻ ടീം പരാതിപ്പെട്ടിരുന്നു. ആദ്യ ദിവസത്തേക്കാൾ കൂടുതൽ മോശമായിരുന്നു അടുത്ത ദിവസങ്ങളിലെ അന്തരീക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.