ന്യൂഡൽഹി: തീസ് ഹസാരി കോടതിയിലെ അഭിഭാഷകർ മർദിച്ച സംഭവത്തിൽ തെരുവിൽ പ്രതിഷേധവുമായി ഡൽഹി പൊലീസ്. ഡ ൽഹി പൊലീസ് ആസ്ഥാനത്ത് പ്ലക്കാർഡ് ഉയർത്തിയാണ് ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധിക്കുന്നത്.
പ്രതിഷേധ ത്തിന്‍റെ ഭാഗമായി സമരക്കാർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. 'പൊലീസിനെ സംരക്ഷിക്കുക, ഞങ്ങളും മനുഷ് യരാണ്' എന്നീ വാചകങ്ങൾ എഴുതിയ പ്ലക്കാർഡും ഇവർ പിടിച്ചിട്ടുണ്ട്.
കുറ്റക്കാരായ അഭിഭാഷകരെ അറസ്റ്റ് ചെയ്യാമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയില്ല. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആക്രമണം നടത്തിയ അഭിഭാഷകരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഉടൻ തന്നെ അറസ്റ്റ് നടക്കുമെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.
ശനിയാഴ്ച ഉച്ചക്കാണ് തീസ് ഹസാരി കോടതി സമുച്ചയത്തില്‍ അഭിഭാഷകരും ഡൽഹി പൊലീസും ഏറ്റുമുട്ടിയത്. അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ അടക്കം 21 പൊലീസുകാര്‍ക്കും എട്ട് അഭിഭാഷകര്‍ക്കും നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
സംഘര്‍ഷത്തിനിടെ പൊലീസ് ജീപ്പടക്കം 17 വാഹനങ്ങൾ അഗ്നിക്കിരയായി. പരിക്കേറ്റ രണ്ട് അഭിഭാഷകർ ആശുപത്രിയിൽ ചികിത്സയിലാണ്. പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും വാഹനങ്ങള്‍ തീയിടുന്നതിലേക്കും എത്തിയതെന്നാണ് പൊലീസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.