രണ്ട്​ വയസുകാരിയെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ ഡൽഹിയിൽ അറസ്​റ്റിൽ

ന്യൂഡൽഹി: രണ്ട്​ വയസുകാരിയെ റെയിൽവേ സ്​റ്റേഷനിൽ നിന്ന്​ തട്ടിക്കൊണ്ടുപോയ ദമ്പതികളെ പൊലീസ് ​അറസ്​റ്റ്​ ച െയ്​തു. ഡൽഹി ഹസ്രത്ത്​ നിസാമുദ്ദീൻ റെയിൽവേ സ്​​റ്റേഷനിലാണ്​ ​സംഭവം. തങ്ങളുടെ രണ്ട്​ വയസ്സുള്ള മകളെ റെയിൽവെ സ് ​റ്റേഷനിൽ വെച്ച്​ തട്ടിക്കൊണ്ടു പോയതായി കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ഒരു സ്​ത്രീ പരാതി നൽകിയതെന്ന്​ ഡി.സി​.പി ഡി.കെ ഗുപ്​ത പറഞ്ഞു.

പരാതി ലഭിച്ചതോടെ റെയിൽവേ സ്​റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിലാണ്​ കുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോയതായി കാണുന്നത്​. ഇയാളെ കണ്ടെത്തി അറസ്​റ്റ്​ ചെയ്​തു. ഇയാൾ റെയിൽവേ സ്​റ്റേഷനിൽ കഴിഞ്ഞ ഏതാനും വർഷങ്ങങ്ങളായി വിൽപനക്കാരനായി ​​േജാലി ചെയ്​ത് വരികയായിരുന്നു. രാജു എന്നാണ്​ ഇയാളുടെ പേര്​. പിന്നീടുള്ള അന്വേഷണത്തിലാണ്​ രാജുവിൻെറ ഭാര്യ പിങ്കിയുടെ പങ്കിനെ കുറിച്ചും പൊലീസിന്​ വിവരം ലഭിക്കുന്നത്​.

ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയെ ഗാസിയാബാദിലുള്ള ഭാര്യവീട്ടിൽ താമസിപ്പിച്ചിട്ടുണ്ടെന്ന കാര്യം പ്രതികൾ വെളിപ്പെടുത്തി. തുടർന്ന്​ നടത്തിയ പരി​േശാധനയിൽ ഇവിടെ നിന്ന്​ പൊലീസ്​ കുട്ടിയെ കണ്ടെടുത്തു. കുട്ടി സുരക്ഷിതയാണെന്നും ഉപദ്രവിച്ചതാ​യ ലക്ഷണങ്ങളൊന്നും ഇല്ലെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - delhi man wife arrested for kidnapping two year old girl from railway station -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.