എ.എ.പി-ബി.ജെ.പി സംഘർഷത്തിന് അയവില്ല; ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റി

ന്യൂ​ഡ​ൽ​ഹി: എ.എ.പി-ബി.ജെ.പി ഏറ്റുമുട്ടൽ അവസാനിക്കാത്ത സാഹചര്യത്തിൽ ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റി. തെരഞ്ഞെടുപ്പിന് മേൽനോട്ടം നൽകിയ മേ​യ​ർ ഷെ​ല്ലി ഒ​​ബ്രോ​യിയാണ് കൗൺസിൽ യോഗം താൽകാലികമായി നിർത്തിവെച്ചത്. കൗൺസിൽ യോഗം നാളെ രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് നടപടികൾക്കായി വീണ്ടും ചേരുമെന്ന് മേയർ അറിയിച്ചു. ഇന്നലെ വൈകീട്ട് ആറു മണിക്ക് തുടങ്ങിയ കൗൺസിൽ യോഗമാണ് മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിൽ ഇന്ന് രാവിലെ നിർത്തിവെച്ചത്.

Full View

സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ നിലവിൽ ആറു പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ വോട്ടുകൾ അസാധുവാക്കി തെരഞ്ഞെടുപ്പ് നടപടികളിൽ വീണ്ടും ആരംഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. വോട്ടെടുപ്പ് സമയത്ത് എ.എ.പി അംഗങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതാണ് കൗൺസിൽ ‍യോഗത്തിൽ സംഘർഷത്തിലും തുടർന്ന് കുപ്പിയേറിലും കലാശിച്ചത്.

നാല് ആം ആദ്മി പാർട്ടിയുടെയും മൂന്ന് ബി.ജെ.പിയുടെയും അംഗങ്ങൾ ഉൾപ്പെടെ ഏഴു പേരാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. മേയറും ഡെപ്യൂട്ടി മേയറും ഉണ്ടെങ്കിലും കോർപറേഷനുമായി ബന്ധപ്പെട്ട പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് സ്റ്റാൻഡിങ് കമ്മിറ്റിയാണ്. അതിനാലാണ് അധികാരമുള്ള പദവികൾ നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇരു പാർട്ടികളും നടത്തുന്നത്.

ഇന്നലെ വൈകിട്ട് ആറോടെ ആരംഭിച്ച ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എ.എ.പി-ബി.ജെ.പി തർക്കം പലപ്പോഴും കൈയ്യാങ്കളിയിലാണ് കലാശിച്ചത്. നിരവധി തവണ ഡയസിലേക്ക് ബി.ജെ.പി അംഗങ്ങൾ കുപ്പിയേറ് നടത്തി. ഡയസിൽ നിന്നും പോഡിയം മറിച്ചിട്ടു. കൂടാതെ, ഇരുവിഭാഗം കൗൺസിലർമാർ ബാലറ്റ് പെട്ടി എടുത്തെറിഞ്ഞു.

സംഘർഷത്തെ തുടർന്ന് നാലു തവണയാണ് കൗൺസിൽ യോഗം നിർത്തിവെച്ചത്. ഇന്ന് പുലർച്ചെയും സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായി കൗൺസിൽ യോഗം തുടരുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്ന എ.എ.പി കൗൺസിലർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാലറ്റ് പേപ്പറിന്‍റെ ചിത്രം പകർത്തിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ഡി​സം​ബ​റി​ലാ​ണ് ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം മൂ​ന്നു​​ത​വ​ണ കൗൺസിൽ യോ​ഗം ​ചേ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ വോ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ലെ​ഫ്​​റ്റ​ന​ന്‍റ്​ ഗ​വ​ർ​ണ​ർ വി.​കെ. സ​ക്​​സേ​ന​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി.​ജെ.​പി നീ​ക്ക​ത്തെ ആം ​ആ​ദ്​​മി പാ​ർ​ട്ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല​വി​ധി നേ​ടി​യെ​ടു​ത്തു. തുടർന്നാണ് ഇന്നലെ മേയർ തെരഞ്ഞെടുപ്പ് നടന്നത്.

ബി.ജെ.പി തന്ത്രങ്ങൾ മറികടന്ന് ആ​പ്പി​ന്‍റെ ഷെ​ല്ലി ഒ​​ബ്രോ​യി ​​മേ​യ​റായും ആ​ലെ മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ​ ഡെ​പ്യൂ​ട്ടി മേ​യ​റായും തെ​ര​ഞ്ഞെ​ടു​​ക്ക​പ്പെ​ട്ടു. 250 അം​ഗ കോ​ർ​പ​റേ​ഷ​നി​ൽ 134 കൗ​ൺ​സി​ല​ർ​മാ​രാ​ണ് ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്കു​ള്ള​ത്. ബി.​ജെ.​പി​ക്ക് 105 അം​ഗ​ങ്ങ​ളും. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ഒ​രാ​ൾ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് അം​ഗ​ങ്ങ​ൾ 105 ആ​യ​ത്. കോ​ൺ​ഗ്ര​സി​ന് എ​ട്ട്​ കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്. 


Tags:    
News Summary - Delhi Mayor Shelly Oberoi adjourns the proceedings of the MCD house till 10 am tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.