ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ബി.ജെ.പിയുടെ ഗൂഢാലോചനയും ആസൂത്രണവും തുറന്നുകാട്ടി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളിൽ 53പേർ മരണപ്പെടുകയും നിരവധി വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
കലാപം ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. ആസുത്രണമൊരുക്കിയതും ബി.ജെ.പി തന്നെയാണ്. ബി.ജെ.പി സംഘടിപ്പിച്ച കലാപം തന്നെയാണ് ഇതെന്ന് ഞാൻ പാർലെമൻറിലും അഭിപ്രായപ്പെട്ടിരുന്നു - സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ളതാണ്. പൊലീസ് കലാപകാരിക്കൾക്കെതിരെയും അക്രമത്തിനെതിരെയും നടപടിയെടുക്കുകയോ കൃത്യമായി ചാർജ്ജ് ഷീറ്റ് സമർപ്പിക്കുകയോ ചെയ്തില്ല. പൊലീസ് സത്യങ്ങൾ മറച്ചുവെക്കുകയാണെന്നും സഞ്ജയ് സിങ് അറിയിച്ചു.
വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിന് പൊലീസ് കൂട്ടുനിന്നതായും ബി.ജെ.പി പങ്ക് വഹിച്ചതായും ഡൽഹി ന്യൂനപക്ഷ കമീഷൻ നിയോഗിച്ച വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.