ന്യൂഡൽഹി: കോവിഡ് രോഗം സുഖപ്പെടാന്‍ പ്രാണായാമ എന്ന യോഗാഭ്യാസം ചെയ്യുന്നത് നല്ലതാണെന്ന് വൈറസ് ബാധ അതിജീവിച ്ച ആദ്യ ഡല്‍ഹിക്കാരന്‍. ഡൽഹിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ബിസിനസുകാരനായ രോഹിത് ദത്തയാണ് തനിക് ക് ശ്വസന വ്യായാമ രീതിയായ പ്രാണായാമ ഉപകാരപ്പെട്ടെന്ന് പറയുന്നത്. രോഗത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതി െൻറ ഭാഗമായുണ്ടാകുന്ന മാനസിക പ്രശ്നങ്ങളുടെ തോത് കുറക്കാൻ പ്രാണായാമ സഹായിക്കുമെന്ന് ദത്ത പറയുന്നു.
യൂറോപ്പില്‍ നിന്ന് ഫെബ്രുവരി 24ന് ഡൽഹിയിൽ തിരിച്ചെത്തിയ രോഹിത് ദത്തക്ക് ഒരാഴ്ചക്ക് ശേഷം പനി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തരേന്ത്യയിലെ തന്നെ ആദ്യ കോവിഡ് രോഗി താനായിരുന്നുവെന്നും നല്ല പരിചരണമാണ് ആരോഗ്യപ്രവർത്തകരിൽ നിന്നും ലഭിച്ചതെന്നും ദത്ത പറഞ്ഞു.
കോവിഡ് വൈറസ് പോസിറ്റീവാണെങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല. ശുഭാപ്തി വിശ്വാസത്തോടെ, സര്‍ക്കാരിനെയും ഡോക്ടര്‍മാരെയും മരുന്നിനെയും വിശ്വസിച്ച് ശക്തനായിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാർ വൈകാരികമായും രോഗികളെ സഹായിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ നിസ്തുലമായ പിന്തുണയാണ് രോഗിക്ക് നൽകുന്നത്. രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് നിരാശാജനകമാണെന്നും രോഹിത് ദത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.