ന്യൂഡൽഹി: നോട്ട് അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രതിഷേധം ശക്തം. വിഷയം ഉന്നയിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നിരവധി തവണ സഭാനടപടികൾ നിർത്തിവെച്ചിരുന്നു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോകസഭയും ഇന്നത്തേക്ക് പിരിഞ്ഞു.
പണത്തിനായി ബാങ്കിനും എടിഎമ്മിനും മുന്നിൽ ക്യൂ നിൽക്കവെ മരിച്ചവർക്കായി അനുശോചന പ്രേമയം അവതരിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. പ്രതിപക്ഷം ചർച്ചക്ക് തയാറാകുന്നില്ലെന്നും പാർലമെൻറ് നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
നോട്ട് അസാധുവാക്കൽ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെൻറിൽ നേരിെട്ടത്തി വിശദീകരണം നൽകണമെന്ന ആവശ്യവുമായാണ് ശീതകാല സമ്മേളനം നാലാംദിവസം ആരംഭിച്ചത്. ബുധനാഴ്ച 200 ഒാളം വരുന്ന പ്രതിപക്ഷ എം.പിമാർ പാർലമെൻറ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സംയുക്ത ധർണ നടത്താനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.