ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദാേവാസ് യാത്രയിൽ വജ്രരാജാവ് നീരവ് മോദി ഉൾപ്പെട്ടത് വിവാദമായി നിൽക്കേ, വിദേശ യാത്രകളിൽ ഒപ്പം കൂട്ടുന്നവരുെട പേരുവിവരം പുറത്തുവിടാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് വിസമ്മതിച്ചത് ചർച്ചയാവുന്നു. പ്രമുഖ വ്യവസായികളും വിശിഷ്ട വ്യക്തികളുമാണ് പ്രധാനമന്ത്രിക്കൊപ്പം പോകുന്നത്. സുരക്ഷകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അകമ്പടി സംഘാംഗങ്ങളുടെ പേരു വെളിപ്പെടുത്താൻ വിസമ്മതിച്ചിരുന്നത്.
എന്നാൽ സുരക്ഷപ്രശ്നമില്ലാത്ത സ്വകാര്യ വ്യക്തികളുടെ വിവരം ലഭ്യമാക്കണമെന്നാണ് അടുത്തിടെ കേന്ദ്ര വിവരാവകാശ കമീഷൻ നൽകിയ നിർദേശം. 2014 മുതൽ 2017 വരെ പൊതുപണം കൊണ്ട് പ്രധാനമന്ത്രിക്കൊപ്പം വിദേശയാത്ര പോയവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നാണ് മുഖ്യ വിവരാവകാശ കമീഷണർ ആർ.കെ. മാഥൂർ നിർദേശിച്ചത്. പ്രധാനമന്ത്രിയെ അനുഗമിക്കുന്നവരുടെ വിവരം വെളിപ്പെടുത്തണമെന്ന് വിവരാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രി കാര്യാലയത്തിെൻറ നിലപാട്. എന്നാൽ മൻമോഹൻ സിങ്ങിെൻറ കാലത്തും അതിനു മുമ്പും വിവരങ്ങൾ കിട്ടുമായിരുന്നുവെന്ന പരാതിക്കാരെൻറ വാദം കമീഷൻ അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.