മുംബൈ: അയൽരാജ്യങ്ങൾ വളരെ കുറഞ്ഞ വിലയിൽ പെട്രോളും ഡീസലും വിൽക്കുേമ്പാൾ ഇന്ത്യയിൽ ഇന്നും വില വർധിപ്പിച്ചു. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഏറ്റവും ഉയർന്ന വില.പെട്രോളിന് 100.82 രൂപയും ഡീസലിന് 92.83 രൂപയും. അതേസമയം, നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ യഥാക്രമം 60.29, 38.91 രൂപ വീതമാണ് പെട്രോൾ, ഡീസൽ വില.
മറ്റ് അയൽ രാജ്യങ്ങളായ നേപ്പാളിൽ പെട്രോളിന് 69.01, ഡീസലിന് 58.32, പാകിസ്താനിൽ 51.13 (പെട്രോൾ), 53.02 (ഡീസൽ), ബംഗ്ലാദേശ് 76.43(പെട്രോൾ), 55.78 (ഡീസൽ) എന്നിങ്ങനെയാണ് വില.
തുടർച്ചയായി പതിനൊന്നാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപക്ക് മുകളിലാണ് പെട്രോൾ വില. വെള്ളിയാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 35 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് യഥാക്രമം 92.07 രൂപയും 86.62 രൂപയുമാണ്. എക്സ്ട്രാ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് 95.60 രൂപയായി.
െകാച്ചിയിൽ പെട്രോളിന് 90.08 രൂപയും ഡീസലിന് 84.70 രൂപയും കോഴിക്കോട് 90.46, 85.10 രൂപ വീതവുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.