ചെന്നൈ: ദലിത് സംഘടന നേതാവായ പശുപതി പാണ്ഡ്യനെ വധിച്ച കേസിൽ പ്രതിയായ 60 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. 11 വർഷം മുമ്പ് സെപ്റ്റംബർ 22നായിരുന്നു പശുപതി പാണ്ഡ്യൻ കൊല്ലപ്പെട്ടത്. ഇന്ന് രക്തസാക്ഷി ദിനത്തിൽ തന്നെയാണ് കേസിലെ എട്ടാം പ്രതിയായ ദിണ്ടിക്കൽ നന്ദവനംപട്ടി നിർമലദേവി കൊല്ലപ്പെട്ടത്.
ദേവേന്ദ്രകുല വേളാളർ സംഘം സ്ഥാപകനായ പശുപതിപാണ്ഡ്യൻ 2010ൽ ദിണ്ടിക്കലിലെ നന്ദവനപട്ടിയിലാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി സ്വദേശി സുഭാഷ് പാണ്ടയാർ ഉൾപ്പെടെ 16 പേരെ കേസിൽ പ്രതിചേർത്തിരുന്നു. കേസിെൻറ വിചാരണ ദിണ്ടിക്കൽ കോടതിയിൽ നടക്കുകയാണ്. പ്രതികളായ പുറാ മാടസാമി, മുത്തുപാണ്ടി ഉൾപ്പെടെ നാലുപേരെ വിവിധയിടങ്ങളിലായി പശുപതി പാണ്ഡ്യെൻറ അനുയായികൾ കൊലപ്പെടുത്തി പക വീട്ടിയിരുന്നു. കേസിെൻറ അടുത്തഘട്ട വിചാരണ ഒക്ടോബർ 18ന് നടക്കാനിരിക്കെയാണ് മറ്റൊരു പ്രതി കൂടി കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെ ദിണ്ടിക്കൽ ഇ.ബി കോളനിയിലെ ഡേവിഡ് നഗറിൽവെച്ചാണ് ബൈക്കുകളിലെത്തിയ സായുധ അജ്ഞാത സംഘം നിർമലദേവിയെ വെട്ടിക്കൊന്നത്. പിന്നീട് തല മാത്രം അറുത്തുമാറ്റി പശുപതി പാണ്ഡ്യെൻറ വീടിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോർഡിന് മുന്നിൽ ഉപേക്ഷിച്ച് കൊലയാളികൾ കടന്നുകളയുകയായിരുന്നു.
ദിണ്ടിക്കൽ െപാലീസ് സ്ഥലത്തെത്തി നിർമലയുടെ ശരീരവും തലയും കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. ഡി.െഎ.ജി വിജയകുമാരി, എസ്.പി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.