ന്യൂഡൽഹി: വിവാദങ്ങളുടെ അകമ്പടിയോടെ ഡൽഹിയിൽനിന്നുള്ള സ്ഥാനപതി സംഘം ജമ്മു-കശ് മീർ സന്ദർശനത്തിൽ. ഡൽഹിയിലെ 15 നയതന്ത്ര കാര്യാലയ പ്രതിനിധികളാണ് കനത്തസുരക്ഷ സ ന്നാഹങ്ങളോടെ രണ്ടു ദിവസത്തെ സന്ദർശനം നടത്തിവരുന്നത്. മണിക്കൂറുകൾക്കകം കശ് മീർ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച വൈകീട്ടുതന്നെ സംഘം ജമ്മുവിലേക്ക് തിരിച്ചു. മുൻമുഖ്യമന്ത്രിമാർ അടക്കം കരുതൽ തടങ്കലിലുള്ളവരെ കാണാൻ ഇവർക്കു കഴിഞ്ഞില്ല.
അതേസമയം, നയതന്ത്ര പ്രതിനിധികളുടെ യാത്ര സംബന്ധിച്ച ആക്ഷേപം അടിസ്ഥാനരഹിതമാണെന ്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ച ു. ജമ്മു-കശ്മീരിലെത്തി സ്ഥിതി നേരിട്ടു മനസ്സിലാക്കാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട നയതന്ത്ര പ്രതിനിധികളിൽനിന്ന് തെരഞ്ഞെടുത്തവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. കേന്ദ്രസർക്കാറിെൻറ മുൻകൈയിൽ ഇത്തരം കൂടുതൽ സംഘങ്ങളെ പ്രദേശം സന്ദർശിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
യു.എസ്, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ഫിജി, വിയറ്റ്നാം, നോർവേ, മാലദ്വീപ്, ഫിലിപ്പീൻസ്, പെറു, നൈജീരിയ, ടോഗോ, ഗയാന, അർജൻറീന, മൊറോക്കോ, നിഗർ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളാണ് ജമ്മു-കശ്മീർ സന്ദർശിക്കുന്നത്. വിവിധ മേഖലകൾക്ക് പ്രാതിനിധ്യം നൽകുന്ന വിധമാണ് സംഘാംഗങ്ങളെ തെരഞ്ഞെടുത്തത്. യൂറോപ്യൻ യൂനിയൻ വിട്ടുനിെന്നന്ന പ്രചാരണം തെറ്റാണ്. യൂനിയനിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഒറ്റ ഗ്രൂപ്പായി പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ടാണ് ഈ യാത്രയിൽ ഉൾപ്പെടുത്താതിരുന്നത് -വക്താവ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ശ്രീനഗറിൽ ചെന്ന സംഘം വിവിധ ഗ്രൂപ്പുകളുമായി സംസാരിെച്ചന്ന് വക്താവ് വിശദീകരിച്ചു. സുരക്ഷ ഉദ്യോഗസ്ഥരോട് സുരക്ഷ സാഹചര്യങ്ങൾ, ഭീകരത ഭീഷണി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. പൗര സമൂഹവുമായും പ്രാദേശിക മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചു. ഡൽഹിക്ക് മടങ്ങുന്നതിനുമുമ്പ് ജമ്മുവിൽ കൂടുതൽ പേരെ കാണും. ജമ്മു-കശ്മീരിലെ സ്ഥിതി സാധാരണനിലയിലാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ നേരിട്ടു മനസ്സിലാക്കുകയാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് രവീഷ്കുമാർ കൂട്ടിച്ചേർത്തു.
എന്നാൽ, കരുതൽ തടങ്കലിലുള്ള മുൻമുഖ്യമന്ത്രിമാരെ സംഘം കണ്ടതായി വക്താവ് സ്ഥിരീകരിച്ചില്ല. കൂടുതൽ വിശദാംശങ്ങൾ വെള്ളിയാഴ്ച ലഭ്യമാക്കുമെന്നായിരുന്നു മറുപടി. കഴിഞ്ഞ തവണ ഒരു സന്നദ്ധ സംഘടനയുടെ ബാനറിൽ യൂറോപ്യൻ യൂനിയനിൽനിന്നുള്ള തീവ്രവലതുപക്ഷ പാർലമെൻറ് അംഗങ്ങൾ നടത്തിയ യാത്രയുടെ അതേരീതിയിലാണ് ഈ യാത്രയും പുരോഗമിക്കുന്നതെന്നാണ് ശ്രീനഗറിൽനിന്നുള്ള വിവരം. മുൻമന്ത്രി അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിെല സ്ഥാനപതിസംഘം ചെറുസംഘം രാഷ്ട്രീയനേതാക്കളെ കണ്ടു.
സംഘത്തെ കണ്ട എട്ടുപേരെ പി.ഡി.പി പുറത്താക്കി
ന്യൂഡൽഹി: ശ്രീനഗറിലെത്തിയ സ്ഥാനപതി സംഘവുമായി സർക്കാർ താൽപര്യ പ്രകാരം കൂടിക്കാഴ്ച നടത്തിയ എട്ടു പാർട്ടി നേതാക്കളെ പി.ഡി.പി പുറത്താക്കി. സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിച്ചു കാണിക്കാനുള്ള ഏർപ്പാടാണ് നയതന്ത്ര സംഘത്തിെൻറ ജമ്മു-കശ്മീർ സന്ദർശനമെന്ന് പി.ഡി.പി കുറ്റപ്പെടുത്തി. 160 ദിവസമായി ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ കാണാൻ വിദേശ പ്രതിനിധികളെ കേന്ദ്രസർക്കാർ അനുവദിക്കുമോയെന്ന് പി.ഡി.പി വെല്ലുവിളിച്ചു. യൂറോപ്യൻ പാർലമെൻറ് അംഗങ്ങൾ വന്നതിെൻറ ആവർത്തനമാണ് നടക്കുന്നതെന്ന് നാഷനൽ കോൺഫറൻസ് കുറ്റപ്പെടുത്തി.
സർക്കാർ വഴികാട്ടുന്ന ഒരു വിനോദയാത്ര മാത്രമാണിത്. സർക്കാർ ഏർപ്പെടുത്തുന്നവരുമായല്ലാതെ ആരുമായും സംഘത്തിന് സംസാരിക്കാൻ അവസരമില്ല. സർക്കാർ നിലപാടിനൊത്തു നിൽക്കുന്നവർക്ക് മാത്രമാണ് സംഘത്തെ കാണാൻ അവസരം. ഇരട്ടത്താപ്പാണ് സർക്കാർ കാണിക്കുന്നതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും തടസ്സമില്ലാതെ ജമ്മു-കശ്മീരിൽ ഇറങ്ങിനടക്കാൻ സർക്കാർ അനുവാദം നൽകണമെന്ന് പാർട്ടി നേതാവ് ജയ്റാം രമേശ് വാർത്തസേമ്മളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.