ചെന്നൈ: ഡൽഹിയിൽ നടക്കുന്ന ദേശീയ ശ്രദ്ധയാകർഷിച്ച തമിഴ്നാട്ടിലെ കർഷകരുടെ സമരത്തിന് പിന്തുണതേടി പ്രതിപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴകം സർവകക്ഷി േയാഗം വിളിക്കുന്നു. എടപ്പാടി കെ. പളനിസാമി സർക്കാറിനെതിെര പ്രതിപക്ഷെഎക്യം രൂപപ്പെടുത്തുന്ന ഡി.എം.കെ നീക്കം ഭരണപക്ഷത്തെ സമ്മർദത്തിലാക്കും. ഇൗ മാസം 16ന് രാവിലെ പത്തിന് ഡി.എം.കെ ആസ്ഥാനമായ ചെന്നൈയിലെ അണ്ണാ അറിവാളയത്തിലാണ് േയാഗം നടക്കുന്നത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ നേതാക്കളിൽനിന്ന് തേടുന്നതിനാണ് േയാഗമെന്ന് ഡി.എം.െക വർക്കിങ് പ്രസിഡൻറും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ തമിഴ്നാട് മുഖ്യമന്ത്രി പളനിസാമിേയാ സമരരംഗത്തുള്ള കർഷകരെ നേരിട്ട് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരംചെയ്യുന്ന കർഷകരെ ഇൗ മാസം ഒന്നാം തീയതി സ്റ്റാലിൻ കണ്ടിരുന്നു. കർഷകകടങ്ങൾ എഴുതിത്തള്ളുക, നദീ സംയോജനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹി ജന്തർമന്തറിൽ ഒരുമാസമായി സമരം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.