ദാമോഹ്: മഴദൈവങ്ങളെ പ്രസാദിപ്പിക്കുന്നതിനായി ആറ് പെൺകുട്ടികളെ ഗ്രാമീണർ നഗ്നരാക്കി നടത്തിച്ചു. മധ്യപ്രദേശിലെ ദാമോഹിലെ വരൾച്ച ബാധിത പ്രദേശമായ ബനിയ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിൽ ദേശീയ ബാലാവകാശ കമീഷൻ ദാമോഹ് ജില്ല ഭരണകൂടത്തിൽ നിന്ന് റിപ്പോർട്ട് തേടി.
'സംഭവം പൊലീസ് അന്വേഷിച്ചുവരികയാണ്. പെൺകുട്ടികളെ നഗ്നരാകാൻ നിർബന്ധിച്ചതായി കണ്ടെത്തിയാൽ നടപടിയെടുക്കും'-ദാമോഹ് എസ്.പി ഡി.ആർ. ടേനിവാർ പറഞ്ഞു. ഈ ആചാരം മഴക്ക് കാരണമാകുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
മരത്തടിയിൽ തവളയെ കെട്ടിവെച്ച് പെൺകുട്ടികളെ നഗ്നരാക്കി നടത്തുന്നു. പെൺകുട്ടികളോടൊപ്പമുള്ള സ്ത്രീകൾ മഴ ദൈവത്തെ സ്തുതിച്ച് ഭജന പാടുകയും ചെയ്യുമെന്നും ടേനിവാർ പറഞ്ഞു.
സംഭവത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്നും അത്തരം അന്ധവിശ്വാസങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുമെന്ന് ദാമോഹ് ജില്ല കലക്ടർ കൃഷ്ണ ചൈതന്യ പറഞ്ഞു. ആചാരത്തെക്കുറിച്ച് ഗ്രാമവാസികൾ ആരും പരാതിപ്പെട്ടിട്ടില്ലെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.