ആന്തമാൻ നിക്കോബാറിൽ ഭൂചലനം

പോർട്ട് ബ്ലെയർ: ആന്തമാൻ നിക്കോബാർ ഐലന്‍ഡിൽ ഭൂചലനം. പോർട്ട് ബ്ലെയറിന് തെക്ക്-കിഴക്കായി 256 കിലോ മീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.

ഭൂകമ്പ മേഖലയായ ജമ്മു കശ്മീരിലും 3.2 തീവ്രതയിൽ ഭൂചലനം ഉണ്ടായിരുന്നു. ഇതിൽ ആളപായവും മറ്റ് ദുരന്തങ്ങളും ഉണ്ടായിട്ടില്ല.

ഉച്ചയ്ക്ക് 12.12 ന് ഉണ്ടായ ഭൂചലനം ദോഡ മേഖലയിൽ നിന്നാണ് പ്രഭവിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2005 ഒക്ടോബർ 8-ന് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 80,000-ത്തിലധികം ആളുകൾ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Earthquake of 4.4 magnitude jolts Andaman and Nicobar Islands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.