ന്യൂഡൽഹി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വരുമാന നികുതിയുമായി ബന്ധപ്പെട്ട റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി നൽകുമ െന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഉടനെ നടപ്പാക്കാനാകുമെന്നും അവർ പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തെ വരുമാന നികുതിയുമായി ബന്ധപ്പെട്ട റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി 2020 മാർച്ച് 31 ആയിരുന്നു. അതാണ് ഇപ്പോൾ ജൂൺ 30ലേക്ക് നീട്ടി നൽകിയത്.
കോവിഡ് പ്രതിസന്ധി ലോക സാമ്പത്തിക വ്യവസ്ഥയിൽ വലിയ പരിക്കുകളുണ്ടാക്കുമെന്ന അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) അധികൃതരുടെ നിരീക്ഷണം പുറത്ത് വന്ന ഉടനെയാണ് ധനമന്ത്രിയുടെ പ്രതികരണം. 2020 ൽ കോവിഡ് ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണാമാകുമെന്നാണ് ഐ.എം.എഫിന്റെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.