ന്യൂഡൽഹി: വനിത മാധ്യമപ്രവർത്തകർക്കെതിരെ ഓൺലൈനിൽ തുടരുന്ന സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ 'എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ'.
വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗിൽഡ് ആവശ്യപ്പെട്ടു. സർക്കാറിനും ഭരിക്കുന്ന പാർട്ടിക്കുമെതിരെ പ്രതികരിക്കുന്നവരെയാണ് മിക്ക സംഭവങ്ങളിലും വേട്ടയാടുന്നത്. 'ടെക് ഫോഗ്' ആപ് ഉപയോഗിച്ച് വനിത മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിൽ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിടണം.
സംഘടിതമായാണ് ഓൺലൈനിൽ വനിത മാധ്യമപ്രവർത്തകരെ 'ട്രോളു'ന്നത്. ലൈംഗികപീഡന ഭീഷണിയും ഇവർക്കെതിരെ ഉയർത്തുന്നതായി ഗിൽഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.