ലഖ്നോ: ഈദ് മിലൻ പരിപാടികളും ഇഫ്താർ സംഗമങ്ങളും നടത്താനൊരുങ്ങി സംഘ്പരിവാർ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് (എം.ആർ.എം). സംഘ്പരിവാറിനെയും ബി.ജെ.പിെയയും കുറിച്ച് ഒരു വിഭാഗം ജനങ്ങളിലുള്ള തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമത്തിെൻറ ഭാഗമായാണിതെന്ന് മഞ്ച് അവകാശപ്പെട്ടപ്പോൾ 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ തട്ടിപ്പാണിതെന്ന് കോൺഗ്രസും സമാജ്വാദി പാർട്ടിയും അടക്കമുള്ള പ്രതിപക്ഷം ആരോപിച്ചു.
ജൂൺ 19ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഈദ് മിലൻ പരിപാടിയിലേക്ക് മുസ്ലിം പുരോഹിതന്മാരെയും ആർ.എസ്.എസ് നേതാക്കളെയും ക്ഷണിക്കുമെന്ന് എം.ആർ.എം നേതാക്കൾ അറിയിച്ചു. പരിപാടിയിലേക്ക് വിദേശ രാജ്യങ്ങളിൽനിന്നുള്ള അതിഥികളെയും അംബാസഡർമാരെയും ക്ഷണിക്കുമെന്ന് മഞ്ച് ദേശീയ കൺവീനർ മുഹമ്മദ് അഫ്സൽ പറഞ്ഞു. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ ക്ഷണിച്ചെങ്കിലും നേരത്തേ ഏറ്റെടുത്ത പരിപാടികളുള്ളതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാർ സംഘടനയുടെ നീക്കത്തെ മുസ്ലിംകളെ വിഡ്ഢികളാക്കാനുള്ള ശ്രമമെന്ന് എസ്.പി പരിഹസിച്ചപ്പോൾ രാഷ്ട്രീയ തട്ടിപ്പെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. മുംെബെയിലും ഡെറാഡൂണിലും തങ്ങൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചതായും ഈ ആഴ്ച മീറതിലും പുണെയിലും ഇഫ്താർ സംഘടിപ്പിക്കുമെന്നും അഫ്സൽ പറഞ്ഞു. എം.ആർ.എം 2000 മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നുണ്ടെന്നും 1000 വിധവകൾക്ക് മാസം 1000 രൂപവീതം സഹായം നൽകുന്നുണ്ടെന്നും അഫ്സൽ അവകാശപ്പെട്ടു. സംഘ്പരിവാറിന് മുസ്ലിംകളിലെ സ്വാധീനം വർധിപ്പിക്കാൻ 2002ൽ അന്നത്തെ ആർ.എസ്.എസ് മേധാവി കെ.എസ്. സുദർശൻ രൂപവത്കരിച്ചതാണ് എം.ആർ.എം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.