ശ്രീനഗർ: അമേരിക്കയുൾപ്പടെ 16 വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ കശ്മീരിലെത്തി. ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷ മുള്ള സാഹചര്യം വിലയിരുത്തുകയാണ് സംഘത്തിൻെറ സന്ദർശന ലക്ഷ്യം. ചാർട്ടേർഡ് ഫ്ലൈറ്റിൽ ശ്രീനഗറിലെ ടെക്നിക്കൽ എയർപോർട്ടിലാണ് സംഘം വന്നിറങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് നയതന്ത്ര പ്രതിനിധികളെ സ്വീകരിച്ചു.
നയതന്ത്രസംഘം ജമ്മുവിലാണ് ഇന്ന് സന്ദർശനം നടത്തുക. സന്ദർശനത്തിന് ശേഷം ലഫ്റ്റനൻറ് ഗവർണറുമായി കൂടിക്കാഴ്ചയുമുണ്ടാകും. യു.എസ്, ബംഗ്ലാദേശ്, വിയറ്റ്നാം, നോർവേ, മാലിദ്വീപ്, ദക്ഷിണകൊറിയ, മൊറോക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. യുറോപ്യൻ യൂനിയൻ അംഗങ്ങൾ സംഘത്തിലില്ല. അവരെ പിന്നീട് കശ്മീരിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തങ്ങൾ കശ്മീരിലെത്തുമെന്നും തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും യൂറോപ്യൻ യൂനിയൻ കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.