ന്യൂഡൽഹി: വ്യാജ ഏറ്റുമുട്ടൽ ഒരു തുടർക്കഥയാകുേമ്പാൾ എൻ.െഎ.എ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത കളങ്കപ്പെട്ടിരിക്കുന്നുവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ. ആഭ്യന്തരവകുപ്പിെൻറ ധനാഭ്യർഥന ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിെൻറ ഇഷ്ടം നടപ്പാക്കുന്ന സ്ഥാപനമായി എൻ.െഎ.എ മാറിയിരിക്കുന്നു. വ്യാജ കഥകളുണ്ടാക്കി നിരപരാധികളെ അധികാരികൾ കൊല്ലുന്ന സംഗതിയാണിത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 555 വ്യാജ ഏറ്റുമുട്ടലുകളുണ്ടായി. ഇത് സർക്കാർ പുറത്തുവിട്ട കണക്കാണ്. നീതിന്യായ വ്യവസ്ഥയെ തന്നെ ഞെട്ടിപ്പിക്കുന്ന കാര്യമാണിത്.
പട്ടികവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ അമ്പരപ്പിക്കുന്ന വിധം പെരുകിയിട്ടും സർക്കാർ നോക്കിനിൽക്കുകയാണെന്നും ബഷീർ കുറ്റപ്പെടുത്തി. സാംസ്കാരിക നായകരും എഴുത്തുകാരും ക്രൂരമായി വേട്ടയാടപ്പെടുന്നു. ഫാഷിസ്റ്റ് ശക്തികൾ നമ്മുടെ ജീവിതക്രമത്തിൽ തന്നെ പിടിമുറുക്കുകയാണ്. ഏത് ഭക്ഷണം കഴിക്കണം, ഏത് വിധം വസ്ത്രം ധരിക്കണം, ഏതെല്ലാം സിനിമ കാണണം, ഏതു തരത്തിലുള്ള സംഗീതം കേൾക്കണം എന്നിവയെല്ലാം അവർ കൽപിക്കുന്ന വിധമാകണമെന്നാണ് നിർബന്ധിക്കുന്നത്. അഫ്സ്പ, യു.എ.പി.എ എന്നിവ വൻതോതിൽ ദുരുപയോഗപ്പെടുത്തുകയാണ്. അവ റദ്ദാക്കി നീതി ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.