ഗുണ്ടാ നേതാവ്​ വികാസ്​ ദുബേക്ക്​ ബി.ജെ.പി ബന്ധം;  വീഡിയൊ പുറത്തുവിട്ട്​ ദേശീയ ചാനൽ 

കുപ്രസിദ്ധ കുറ്റവാളിയും പൊലീസുകാരെ വെടിവച്ചുകൊന്ന കേസിൽ ഒളിവിൽക്കഴിയുന്നയാളുമായ വികാസ്​ ദുബേക്ക്​ ബി.ജെ.പി ബന്ധമുണ്ടെന്ന്​ തെളിയിക്കുന്ന വീഡിയൊ പുറത്ത്​. ടൈംസ്​ നൗ ചാനലാണ്​ വീഡിയൊ പുറത്തുവിട്ടത്​. വീഡിയോയിൽ വികാസ്​ ബി.ജെ.പി എം.എൽ.എമാരുമായുള്ള ബന്ധം തുറന്നുസമ്മതിക്കുന്നുണ്ട്​.

വീഡിയൊ ചിത്രീകരിച്ചിരിക്കുന്നത്​ 2017ലാണ്​. സ്​പെഷൽ ടാസ്​ക്​ ഫോഴ്​സി​​​െൻറ ചോദ്യം​ ചെയ്യലിനിടെയാണ്​ വികാസ്,​ അഭിജിത്​ സംഗ, ഭഗവതി സാഗർ എന്നീ ബി.ജെ.പി എം.എൽ.എ മാരുമായി തനിക്ക്​ ബന്ധമുണ്ടെന്ന്​ തുറന്നുപറയുന്നത്​. തന്നെ കൊലപാതക കേസുകളിലുൾപ്പടെ പൊലീസ്​ നടപടി നേരിടാൻ സഹായിച്ചത്​ അവരാണെന്നും വികാസ്​ പറയുന്നുണ്ട്​. 2017ൽ വികാസിനെതിരെ കടുത്ത നടപടികൾ എടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. 


സംഭവത്തിൽ താൻ നിരപരാധിയാണെന്ന്​ വാദിച്ച്​ അഭിജിത്​ സംഗ എം.എൽ.എ രംഗത്ത്​ വന്നു. കാൺപൂരിലെ ബിത്തൂർ ആണ്​ ത​​​െൻറ മണ്ഡലമെന്നും അവിടത്തെ ജനങ്ങൾ തന്നോട്​ സഹായം ചോദിച്ച്​ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ വികാസ്​ അതേക്കുറിച്ചാവും പറയുന്നതെന്നും അഭിജിത്ത്​ പറഞ്ഞു. ഭഗവതി സാഗർ എം.എൽ.എയും വികാസുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ട്​.    

Tags:    
News Summary - Exclusive: ‘In touch with 2 BJP MLAs’ - Sensational video of gangster Vikas Dubey accessed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.