ഫൈസാബാദ്​ സ്​റ്റേഷ​െൻറ പേര്​ അയോധ്യ കാന്‍റ്​ എന്നാക്കി റെയിൽവേ

ലഖ്​​നോ: ലഖ്​​നോവിലെ ​പ്രമുഖ സ്​റ്റേഷനായ ഫൈസാബാദ്​ ജങ്​ഷൻ റെയിൽവേ സ്​റ്റേഷ​െൻറ പേര്​ മാറ്റി. അയോധ്യ കാന്‍റ്​ എന്നാണ് പുതിയ പേര്​.​ എ.വൈ.സി എന്നായിരിക്കും പുതിയ സ്​റ്റേഷൻ കോഡ്​. വടക്കൻ റെയിൽവേ ഡിവിഷൻ പി.ആർ.ഒ ദീപക്​ കുമാറാണ്​ ഇക്കാര്യം അറിയിച്ചത്​.​

കഴിഞ്ഞ മാസം തന്നെ യു.പി സർക്കാർ ഫൈസാബാദ്​ സ്​റ്റേഷ​െൻറ പേര്​ മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പ്​. ഫൈസാബാദ്​ സ്​റ്റേഷൻ ഇനി മുതൽ അയോധ്യ കാന്‍റ്​ എന്നറിയപ്പെടുമെന്ന്​ മുഖ്യമന്ത്രിയുടെ ഓഫിസും ചൊവ്വാഴ്​ച ട്വീറ്റു ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Faizabad Junction railway station in UP renamed as Ayodhya Cantt on Dhanteras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.