ലണ്ടൻ - ഡൽഹി വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി

ന്യൂഡൽഹി: ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്തു.

വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഭീഷണി കത്ത് ലഭിച്ചത്. ടിഷ്യു പേപ്പറിലാണ് കത്ത് എഴുതിയിരുന്നത്. കത്തിൽ 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്നായിരുന്നു എഴുതിയിരുന്നത്. തുടർന്ന് ലാന്റ് ചെയ്ത് വിശദമായ പരിശോധനകൾ നടത്തി.ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി വിമാനം യാത്ര തുടർന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 290 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് ശുചിമുറിയിൽ നിന്ന് ഭീഷണി കത്ത് കണ്ടെടുത്തത്. കത്ത് കണ്ടെടുത്ത ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌തെന്നും സംശയകരമായ രീതിയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്പനി അറിയിച്ചു.

തുടർന്ന് വിമാനം പതിനൊന്നേ മുക്കാലോടെ സുരക്ഷിതമായി ഡൽഹിയിൽ എത്തി. 

Tags:    
News Summary - Fake bomb threat on London-Delhi flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.