ശ്രീനഗർ: ദക്ഷിണ കശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ 11 ബന്ധുക്കളെ പിന്നീട് മോചിപ്പിച്ചു. ഷോപിയാൻ, കുൽഗാം, അനന്ദ്നാഗ്, അവന്തിപൊര എന്നിവിടങ്ങളിൽനിന്നാണ് ജമ്മു-കശ്മീർ പൊലീസിൽ ജോലിചെയ്യുന്നവരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയത്.
അമേരിക്ക ആഗോള തീവ്രവാദികളുടെ പട്ടികയിൽപ്പെടുത്തിയ സയ്യിദ് സലാഹുദ്ദീെൻറ മകൻ ഷക്കീലിനെ എൻ.െഎ.എ അറസ്റ്റ് ചെയ്ത വ്യാഴാഴ്ചയാണ് സംഭവം.പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിെൻറ ബന്ധു അദ്നാൻ അഹ്മദ് ഷായെ (26) ഷോപിയാനിൽനിന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥെൻറ മകൻ യാസിർ ഭട്ടിനെ വത്തൂ ഗ്രാമത്തിൽനിന്നുമാണ് തട്ടിക്കൊണ്ടുപോയത്.
കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. താഴ്വരയിലെ സ്ഥിതി അതിഗുരുതരമാണെന്നതിെൻറ തെളിവാണ് 11 പേരുടെ തട്ടിക്കൊണ്ടുപോകലെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഉമർ അബ്ദുല്ല പറഞ്ഞു. തീവ്രവാദികളോ പൊലീസോ ആകെട്ട അവരുടെ പ്രവർത്തികളുമായി ബന്ധമില്ലാത്ത കുടുംബാംഗങ്ങൾ പീഡനത്തിനിരയാകുന്നത് അംഗീകരിക്കാനാവില്ലെന്ന് പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തി പറഞ്ഞു.
അതിനിടെ, തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ ബന്ധുക്കളെ വിട്ടു കിട്ടുന്നതിനായി ജമ്മു-കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്ത തീവ്രവാദികളുടെ 12 ബന്ധുക്കളെ വിട്ടയച്ചു. സ്വയംപ്രഖ്യാപിത ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ റിയാസ് നായ്കുവിെൻറ പിതാവ് അസദുല്ല നായ്കുവും വിട്ടയച്ചവരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.