പുതിയ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി കർഷക നേതാവ്​ ഗുർണാം സിങ്​ ചാദുനി

ന്യൂഡൽഹി: പഞ്ചാബ്​ ഉൾപ്പെടെയുള്ള അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാനിരിക്കേ പുതിയ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി കർഷക നേതാവ്​ ഗുർണാം സിങ്​ ചാദുനി. ശനിയാഴ്ച ഛണ്ഡീഗഡിൽവെച്ച്​ പുതിയ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകും.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായ ഒരു​ വർഷം നീണ്ട പ്രക്ഷോഭത്തിന്​ ശേഷം ഉയർന്നുവരുന്ന ആദ്യ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനമാകും ഇത്​.

സംയുക്ത കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിലെ അംഗമായിരുന്നു ഗുർണാം സിങ്​ ചാദുനിയും. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ മോദി സർക്കാറുമായി ചർച്ച നടത്തിയവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച്​ ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭം ഡിസംബർ ഒമ്പതിന്​ അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞമാസം മൂന്ന്​ ​കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. തുടർന്ന്​ ഇരുസഭകളിലും നിയമം പിൻവലിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Farmer leader Gurnam Chadhuni likely to announce political party tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.