ഭോപാൽ: മകൻ തന്നെ അനുസരിക്കുന്നിെല്ലന്ന് അമ്പതുകാരനായ കർഷകൻ ഒാം നാരായൺ െവർമ എല്ലാവരോടും പരാതി പറഞ്ഞതാണ്. പക്ഷേ, പരിഹാരം മാത്രം ഉണ്ടായില്ല. മകനോടുള്ള കലി പരിധിവിട്ടപ്പോൾ പരാതി പറച്ചിലൊക്കെ നിർത്തി അദ്ദേഹമൊരു വിൽപത്രം തയാറാക്കി. അതോടെ വാർത്തയായി, അന്വേഷണങ്ങളായി, വക്കാലത്ത് പറച്ചിലായി.
കാര്യമിതാണ്: വിൽപത്രത്തിൽ തന്‍റെ രണ്ട് ഏക്കർ ഭൂമി അദ്ദേഹം മാറ്റി വെച്ചത് പ്രിയപ്പെട്ട വളർത്തുനായ്ക്കാണ്. ബാക്കി ഭൂമി ഭാര്യക്കും നൽകി. മകൻ ചിത്രത്തിൽ നിന്ന് പുറത്ത്.
വളർത്തുനായ്ക്ക് ഭുമി കൊടുക്കാനുള്ള കാരണങ്ങളും വെർമ വിൽപത്രത്തിൽ ചേർത്തിട്ടുണ്ട്. തന്‍റെ കാലശേഷം പ്രിയപ്പെട്ട നായ് നാഥനില്ലാതെ തെരുവിൽ അലയേണ്ട അവസ്ഥയുണ്ടാകരുതെന്നാണ് അദ്ദേഹം വിൽപത്രത്തിൽ വിശദീകരിക്കുന്നത്. 11 മാസം പ്രായമുള്ള നായെ തന്‍റെ കാലശേഷം പരിപാലിക്കുന്നവർക്ക് ഭൂമി അനന്തരമായി ലഭിക്കുമെന്നും വെർമ വാഗ്ദാനം ചെയ്തിരുന്നു.
ഭാര്യയും വളർത്തുനായുമാണ് തന്നോട് സ്നേഹത്തോടെയും അലിവോടെയും പെരുമാറിയതെന്നും അവർക്കാണ് തന്‍റെ സ്വത്തിന്‍റെ അവകാശമെന്നും പിന്നീട് ചോദിച്ചവരോടൊക്കെ വെർമ പറഞ്ഞു.
ഒടുവിൽ പ്രാദേശിക സർപഞ്ച് ഇടപെട്ടാണ് വെർമയുടെ മനസ്മാറ്റിയത്. വിൽപത്രം റദ്ദാക്കാൻ വെർമ സമ്മതിച്ചിട്ടുണ്ടെന്ന് ഗ്രാമത്തിലെ സർപഞ്ച് ജമുന പ്രസാദ് പറഞ്ഞതായി പ്രാദേശിക ഒാൺൈലൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.