ന്യൂഡൽഹി: പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കുന്നതിൽ മനംമടുത്ത് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. യു.പിയിലെ ജലോൻ ജില്ലയിലെ രുധുർപുര ഗ്രാമവാസിയായ പ്രമോദ് കുമാർ ശുക്ലയാണ് കൊല്ലപ്പെട്ടത്.
കേസിൽ ബിഹാറിലെ മധേപുരയിലെ ഗോസായ് ചൗസയിലെ താമസക്കാരനായ രാജേഷ് എന്ന 20കാരൻ പിടിയിലായി.
പാർക്കിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന് കശ്മീരി ഗേറ്റ് പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നു. പ്രദേശത്തെ 50 സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പിന്നീട് നൂറോളം പേരെ ചോദ്യം ചെയ്യുകയും പ്രാദേശിക ഇന്‍റലിജൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട യുവാവിന്‍റെ മൊബൈൽ ഫോൺ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
ബിഹാറിലെ പട്നയിൽനിന്നും ജനുവരി 26ന് രാജേഷ് പിടിയിലായി. ചോദ്യം ചെയ്യലിൽ രാജേഷ് കുറ്റം സമ്മതിച്ചു. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് തുടർച്ചയായി നിർബന്ധിക്കുന്നതിൽ മനംമടുത്താണ് കൊലപാതകം നടത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനുശേഷം 18,500 രൂപ കൈക്കലാക്കുകയും പ്രമോദിന്‍റെ ഫോൺ വിൽക്കുകയും ചെയ്ത ശേഷം ഒളിവിൽ പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.